കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥി ഓടിച്ച കാര്‍ മതിലിടിച്ച് അപകടം, സംഭവത്തില്‍ കുട്ടിയുടെ മാതാവിനെതിരെ പോലീസ് കേസെടുത്തു. പോലീസിനെ കണ്ട് അമിത വേഗതയില്‍ പോകുന്നതിനിടെയാണ് കാര്‍ മതിലില്‍ ഇടിച്ചു തകര്‍ന്നത്.
കഴിഞ്ഞ ദിവസം ചിത്താരി കൊട്ടിലങ്ങാടാണ് പതിനേഴുകാരന് ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് വന്ന കാര്‍ രാവണീശ്വരം ഭാഗത്തേക്ക് അമിത വേഗതയില്‍ ഓടിച്ചു പോകുന്നതിനിടെയാണ് അപകടം. കാര്‍ ഏറക്കുറെ തകര്‍ന്നെങ്കിലും കാര്‍ ഓടിച്ച വിദ്യാര്‍ഥിയും കാറില്‍ ഒപ്പമുണ്ടായിരുന്ന സഹപാഠിയും പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
Read Also:നാല് ലീഫുകള്‍, ടര്‍ബോ ഷാഫ്റ്റ് എന്‍ജീന്‍: എംഎ യൂസഫലിയുടെ യാത്രയ്ക്ക് ഇനി എച്ച് 145 ഹെലികോപ്റ്ററില്‍
ഇവര്‍ക്ക് പിന്നാലെ എത്തിയ പോലീസ് സംഘമാണ് കാറോടിച്ച ആണ്‍കുട്ടിയെയും സഹപാഠിയെയും ആശുപത്രിയില്‍ എത്തിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സയും വൈദ്യപരിശോധന നടത്തി ഇവരെ വിട്ടയച്ചു.
17 വയസുകാരനായ മകന് ഓടിക്കാന്‍ നല്‍കിയതിന് കാറിന്റെ ഉടമയായ അമ്മയ്ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
Discussion about this post