തിരുവനന്തപുരം: ക്രിസ്മസ് അവധി കഴിഞ്ഞ് നാളെ തന്നെ സ്‌കൂള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
നാളെ (ഡിസംബര്‍ 31) സ്‌കൂള്‍ തുറക്കില്ലെന്ന വാട്‌സ് ആപ്പ് സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം സന്ദേശങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും സ്‌കൂളുകള്‍ നാളെ തന്നെ തുറക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്ലസ്ടു വരെയുള്ള കുട്ടികള്‍ക്ക് ക്രിസ്മസ് അവധി കഴിഞ്ഞ് ഡിസംബര്‍ 31നാണ് സ്‌കൂള്‍ തുറക്കുന്നത്. ഇത് ജനുവരി ഒന്നിലേക്ക് മാറ്റിയതായാണ് വാട്‌സ് ആപ്പ് സന്ദേശങ്ങളില്‍ പറയുന്നത്. വെക്കേഷന്‍ ദിനങ്ങള്‍ പത്ത് ദിവസം തികയ്ക്കാനാണ് ഒരു ദിവസം കൂടി അവധി നല്‍കുന്നതെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.
Discussion about this post