വനിതാ മതിലിന്റെ അടിസ്ഥാനം ശബരിമല വിധി; മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന് അടിസ്ഥാനം സുപ്രീംകോടതിയുടെ ശബരിമല വിധിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീംകോടതി ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചപ്പോള്‍ സ്ത്രീവിരുദ്ധമാണ് വിധി എന്നായിരുന്നു ഒരു വിഭാഗത്തിന്റെ പ്രചാരണം. ഇത്തരക്കാര്‍ വിധിക്കെതിരെ സ്ത്രീകളെ തെരുവിലിറക്കി പ്രതിഷേധിച്ചു. ഹിന്ദുമത വിഭാഗങ്ങളില്‍ നിന്നാണ് ഇത്തരത്തിലുള്ള പ്രചാരണം ഉയര്‍ന്നത്. സ്ത്രീവിരുദ്ധ പ്രചാരണം കൂടുതല്‍ നടന്നത് ഹിന്ദു മതത്തിലാണ്. ഇത് കൊണ്ടാണ് ഹിന്ദു സംഘടനകളുടെ യോഗം വിളിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. വനിതാ മതിലിനെ കുറിച്ച് എഴുതിയ ലേഖനത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.

വനിതാമതില്‍ വര്‍ഗസമര കാഴ്ചപ്പാടിന് എതിരല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.സമുദായ സംഘടനകളുമായി ചേര്‍ന്ന് മുമ്പും സമരം നടത്തിയിട്ടുണ്ട്. എസ്എന്‍ഡിപിയും പുലയര്‍ സഭയുമായി ചേര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമരം നടത്തിയിട്ടുണ്ടെന്നും വനിതാ മതില്‍ വര്‍ഗ്ഗസമര കാഴ്ചപ്പാടിന് വിരുദ്ധമല്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

Exit mobile version