തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓണക്കിറ്റിന്റെ സംസ്ഥാനതല വിതരണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിര്‍വഹിച്ചു. തിരുവനന്തപുരം അയ്യന്‍കാളി ഹാളിലായിരുന്നു കിറ്റിന്റെ വിതരണോത്ഘാടനം. പട്ടം സ്വദേശി സാവിത്രിയ്ക്ക് കിറ്റ് നല്‍കിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.
ജനങ്ങളുടെ മനസ്സിലുളള കാര്യങ്ങള്‍ അറിയുന്ന സര്‍ക്കാരാണ് ഇവിടെയുള്ളത്. കാര്യങ്ങള്‍ മനസ്സിലാക്കി ചെയ്യുമ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ രണ്ട് വര്‍ഷം കൊണ്ട് 9,746 കോടി ചെലവിട്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
2016ന് ശേഷം സപ്ലൈകോയില്‍ ഭക്ഷ്യോത്പന്നങ്ങള്‍ക്ക് വില മാറിയിട്ടില്ല. വികസന പദ്ധതികളും ക്ഷേമപദ്ധതികളും ഒരുപോലെ സംയോജിപ്പിച്ച് നവകേരളം പടുത്തുയര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോര്‍പ്പറേറ്റുകളെ എതിര്‍ക്കുക മാത്രമല്ല, കോര്‍പ്പറേറ്റുകള്‍ അല്ലാത്ത ബദല്‍ ഇവിടെയുണ്ട് എന്ന സന്ദേശം കൂടിയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.