വനിതാ മതില്‍ പൊളിയും!വെള്ളാപ്പള്ളിയുടേത് പ്രായാധിക്യത്താല്‍ പറയുന്ന മണ്ടത്തരം; പിസി ജോര്‍ജ്ജ്

ആലുവ: എല്‍ഡിഎഫ് സംഘടിപ്പിക്കുന്ന വനിതാമതില്‍ പൊളിയുമെന്ന് പിസി ജോര്‍ജ്. ശബരിമലയില്‍ സ്ത്രീകളെ കയറ്റുന്ന മുഖ്യമന്ത്രിയായല്ല, മറിച്ച് കേരളത്തിലെ ഇടതുപക്ഷത്തിന്റെ അവസാന മുഖ്യമന്ത്രിയായാണ് പിണറായി അറിയപ്പെടുകയെന്നും പിസി ജോര്‍ജ് പറഞ്ഞു. വനിതാ മതിലിനെ അനുകൂലിക്കുന്ന വെള്ളാപ്പള്ളിയുടേത് പ്രായാധിക്യത്താല്‍ പറയുന്ന മണ്ടത്തരങ്ങളെന്നും പിസി ജോര്‍ജ്ജ് പരിഹസിച്ചു.

അയ്യപ്പ ഭക്ത ജനസമിതി ആലുവയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോളാണ് പിസി ജോര്‍ജിന്റെ പ്രസ്താവന.

Exit mobile version