പൊതുജനത്തിന് പല വിഷയങ്ങളിലും അവബോധം നൽകുന്നതിനായി കേരളാ പോലീസ് തങ്ങളുടെ ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം പേജുകളിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ഏവരുടെയും മനസ് നിറയ്ക്കുന്ന വീഡിയോ ആണ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഡ്യൂട്ടിക്ക് പോകാനിറങ്ങുന്ന വനിതാ പോലീസ് തന്റെ കുഞ്ഞിനോട് യാത്ര ചോദിക്കുന്നതാണ് വീഡിയോ.
ഇന്ത്യയെ മാതൃകാ സമൂഹമാക്കുകയാണ് ആര്‍എസ്എസിന്റെ ലക്ഷ്യം; മോഹന്‍ ഭാഗവത്
പ്രായമായൊരു സ്ത്രീയാണ് കുഞ്ഞിനെ എടുത്തിരിക്കുന്നത്. മാസങ്ങൾ മാത്രമാണ് കുഞ്ഞിന്റെ പ്രായം. ഡ്യൂട്ടിക്ക് പോകാൻ വേണ്ടി അമ്മ ഒരുങ്ങിയിറങ്ങുമ്പോൾ കുസൃതിയോടെ അമ്മയോട് ചിണുങ്ങുകയും കൊഞ്ചുകയുമാണ് ഈ കുഞ്ഞുവാവ. അമ്മയുടെ യൂണിഫോമിൽ പിടിച്ചുവലിക്കുകയും അമ്മയ്ക്ക് ഉമ്മ നൽകുകയും ചെയ്യുന്നുണ്ട്.
അമ്മയോട് പോകേണ്ടെന്ന് പരിഭവിക്കുകയും ചെയ്യുന്ന കുഞ്ഞിന്റെ വീഡിയോ നിമിഷ നേരംകൊണ്ട് വൈറലായി. മക്കളെ ഉൾപ്പെടെ വേണ്ടപ്പെട്ടവരിൽ നിന്നെല്ലാം അകന്ന് കർത്തവ്യ നിർവഹണം നടത്തുന്ന എല്ലാ പ്രിയപ്പെട്ടവർക്കും വേണ്ടി ഈ വീഡിയോ സമർപ്പിക്കുന്നുവെന്നാണ് കേരള പോലീസ് ഒഫീഷ്യൽ പേജ് വീഡിയോയ്ക്ക് താഴെ കമന്റായി പോലീസ് കുറിച്ചു.
Discussion about this post