സൗന്ദര്യ പിണക്കം; വന്ന് വിളിച്ചിട്ടും കൂടെ പോയില്ല, മനംനൊന്ത് ഭർത്താവ് തൂങ്ങി മരിച്ചു, വിയോഗം അറിഞ്ഞ നിമിഷം ആസിഡ് കുടിച്ച് ഭാര്യയും ജീവനൊടുക്കി!

തിരുവനന്തപുരം : നെടുമങ്ങാട് ഭർത്താവ് ആത്മഹത്യ ചെയ്തത് അറിഞ്ഞ നിമിഷം ഭാര്യയും ജീവനൊടുക്കി. ഉഴമലയ്ക്കൽ പരുത്തിക്കുഴി സ്വദേശികളായ രാജേഷ് (38), അപർണ (26) എന്നിവരാണ് മരിച്ചത്. അപർണ ആസിഡ് കുടിച്ചാണ് ജീവിതം അവസാനിപ്പിച്ചത്. രാജേഷ് വീട്ടിനുള്ളിൽ തുങ്ങിമരിക്കുകയായിരുന്നു.

പശുവിനെ അറക്കുന്നവരെ കൊല്ലണം: അഞ്ച് പേരെ കൊലപ്പെടുത്തി; വിവാദ ആഹ്വാനവുമായി ബിജെപി നേതാവ്

ഇരുവരും ഒരാഴ്ചയായി ചില സൗന്ദര്യ പിണക്കങ്ങൾ കാരണം മാറി താമസിക്കുകയായിരുന്നു. അപർണയുടെയും രാജേഷിന്റെയും വീടുകൾ തമ്മിൽ 100 മീറ്റർ അകലം മാത്രമേയുള്ളൂ. കഴിഞ്ഞ ദിവസം വൈകിട്ട് അപർണ്ണയുടെ വീട്ടിലെത്തിയ രാജേഷ് ഭാര്യയെയും മകളെയും വീട്ടിലേക്ക് വിളിച്ചിരുന്നു.

എന്നാൽ അപർണ ഭർത്താവിനൊപ്പം പോകാൻ കൂട്ടാക്കിയില്ല. തുടർന്ന് രാത്രിയിൽ രാജേഷ് വീട്ടിൽ വന്ന് മുറിക്കുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. പിന്നാലെയാണ് മരണ വാർത്ത അറിഞ്ഞു യുവതിയും ജീവനൊടുക്കിയത്. ഇരുവരുടെയും മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ, വലിയമല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version