ചെങ്ങന്നൂര്‍: അബോധാവസ്ഥയിലായ മൂന്നു വയസ്സുകാരിയെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം കിട്ടാതെ വിഷമിച്ച അമ്മയ്ക്ക് തുണയായി നിലവിളി കേട്ട് എത്തിയ എക്സൈസ് സംഘം. പ്രഥമശുശ്രൂഷ നല്കി കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് ജീവന് രക്ഷപ്പെടുത്തി.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. കല്ലിശേരി വഴിക്കു പോകാന്‍ എക്സൈസ് സംഘത്തിനു തോന്നിച്ച നിമിഷത്തിനു നന്ദി പറയുകയാണ് ആ കുടുംബം ഇപ്പോള്‍.
also read: വാര്‍ത്തകള്‍ തെറ്റ്…! തൃഷ രാഷ്ട്രീയത്തിലേക്കില്ല, വിശദീകരണവുമായി അമ്മ
ചെങ്ങന്നൂര്‍ എക്സൈസ് സര്‍ക്കിള്‍ ഓഫിസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ ജി ഫെമിന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പിആര്‍ ബിനോയി, പി സജികുമാര്‍ എന്നിവര്‍ സ്ട്രൈക്കിങ് ഫോഴ്സ് ഡ്യൂട്ടിയിലാണ്. ഇവര്‍ സഞ്ചരിച്ച വാഹനം മംഗലം- കുറ്റിക്കാട്ടുപടി ജംക്ഷനില്‍ നിന്നു കല്ലിശ്ശേരിക്ക് പോകുന്ന വഴിയിലെത്തിയപ്പോഴാണ് റോഡരികിലെ വീട്ടില്‍ നിലവിളി ശബ്ദം കേട്ടു വാഹനം നിര്‍ത്തിയത്.
വീട്ടിലേക്ക് കയറി കാര്യം അന്വേഷിച്ചപ്പോഴാണ് അബോധാവസ്ഥയിലായ മൂന്നു വയസ്സുകാരി അമ്മയുടെ കയ്യിലിരിക്കുന്നത് കണ്ടത്. ഈ സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനം കിട്ടാതെ വിഷമിക്കുകയായിരുന്നു അവര്‍.
ഒട്ടും വൈകിയില്ല, പ്രഥമശുശ്രൂഷ നല്കി കുഞ്ഞുമായി എക്സൈസ് ഉദ്യോഗസ്ഥര്‍ കല്ലിശ്ശേരിയിലെ ആശുപത്രിയിലേക്കു പാഞ്ഞു. വിദഗ്ധ ചികിത്സയില്‍ കുഞ്ഞ് ജീവിതത്തിലേക്കു തിരികെയെത്തിയ സന്തോഷത്തിലാണ് എക്സൈസ് ഉദ്യോഗസ്ഥര്‍.
Discussion about this post