ഒളിച്ചു കളിക്കുന്നതിനിടെ 16കാരിയെ വീട്ടിൽ വിളിച്ചുകയറ്റി കടന്നുപിടിച്ചു; പുറത്തേയ്ക്ക് ഇറങ്ങി ഓടി പെൺകുട്ടി! കേസിൽ 55കാരന് ഏഴ് വർഷം കഠിന തടവ്

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ 55കാരന് തടവും പിഴയും. 7 വർഷത്തെ കഠിന തടവും 40,000 രൂപയുമാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആജ് സുദർശനൻ വിധിച്ചത്.

തമിഴ്നാട് തൂത്തുക്കുടി സ്വദേശിയും തിരുവനന്തപുരം കോട്ടയ്ക്കകം ഒന്നാംപുത്തൻതെരുവിൽ താമസക്കാരനുമായ ചിന്നദുരൈയെയാണ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷവും മൂന്നുമാസവും കൂടി അധികം തടവ് അനുഭവിക്കണം.

ബൈക്കിലും ടെട്രാപോഡിലും ഇടിച്ചുകയറിയ ലക്ഷണങ്ങൾ ഇല്ല; മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവത്തിൽ ദുരൂഹത; പോലീസ് അന്വേഷണം

പിഴത്തുകയിൽനിന്ന് 30,000 രൂപ പെൺകുട്ടിക്ക് നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു. 2020 ഏപ്രിൽ 24-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തുണിക്കടയിലെ ജീവനക്കാരനായ പ്രതി, തന്റെ വാടകവീടിന് സമീപം കളിക്കുകയായിരുന്ന 16-കാരിയെ പീഡിപ്പിക്കാൻ ശ്രമം നടത്തിയെന്നാണ് ഉയർന്ന പരാതി.

ഒളിച്ചുകളിക്കുകയായിരുന്ന പെൺകുട്ടിയോട് തന്റെ വീട്ടിൽ ഒളിക്കാമെന്ന് പ്രതി പറഞ്ഞു. തുടർന്ന് പെൺകുട്ടിയും സഹോദരനും പ്രതിയുടെ വീട്ടിൽ കയറി ഒളിച്ചിരുന്നു. സഹോദരൻ വീട്ടിലെ മറ്റൊരിടത്ത് ഒളിച്ച സമയം, പ്രതി പെൺകുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. കരഞ്ഞുകൊണ്ട് വീടിന് പുറത്തേക്ക് ഓടിയ പെൺകുട്ടി, സംഭവം വീട്ടുകാരോട് പറഞ്ഞു.

തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. ഈ കേസിലാണ് കോടതി വിധിപറഞ്ഞത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി. പ്രോസിക്യൂഷൻ 15 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകൾ ഹാജരാക്കുകയും ചെയ്തു.

Exit mobile version