ശബരിമല: മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരും മേല്‍ശാന്തി വിഎന്‍ വാസുദേവന്‍ നമ്പൂതിരിയും ചേര്‍ന്ന് വൈകിട്ട് അഞ്ച് മണിക്കാണ് നട തുറന്നത്. അതേ സമയം ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുരക്ഷയുടെ ഭാഗമായിട്ടാണ് നിരോധനാഞ്ജ പ്രഖ്യാപിച്ചിരിക്കുന്നത്.
വന്‍ഭക്തജന തിരക്കാണ് നട തുറന്ന ദിവസം തന്നെ അനുഭവപ്പെട്ടത്. രാവിലെ 11 മണി മുതല്‍ നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചിരുന്നു. 12 മണി മുതല്‍ പമ്പയില്‍ നിന്നും ഭക്തരെ മല കയറാന്‍ അനുവദിച്ചു. ജനുവരി 14 നാണ് മകരവിളക്ക് ഉത്സവം.
അതെസമയം ജനുവരി ആദ്യവാരം കൂടുതല്‍ സ്ത്രീകള്‍ ശബരിമല ദര്‍ശനത്തിന് എത്തുമെന്നാണ് വിവരം. ദളിത് സ്ത്രീകളും മനുഷ്യാവകാശ പ്രവര്‍ത്തകരും അടങ്ങുന്ന ഒരു സംഘം യുവതികള്‍ ജനുവരി ആദ്യവാരം ദര്‍ശനത്തിന് എത്തുമെന്ന് സാമൂഹ്യപ്രവര്‍ത്തകയായ രേഖാ രാജ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.