ആലപ്പുഴ കളക്ടറായി ചുമതലയേറ്റ നാൾ മുതൽ കുട്ടികൾക്കായി ആദ്യ ഉത്തരവിറക്കി താരമായ വ്യക്തിയാണ് ആലപ്പുഴ കളക്ടർ വിആർ കൃഷ്ണ തേജ. കുട്ടികളോടുള്ള അദ്ദേഹത്തിന്റെ വാത്സല്യവും കരുതലാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയതും.
ഇപ്പോൾ, കുട്ടികളുെട ‘കലക്ടർ മാമ’നായ ഇദ്ദേഹം കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു കുരുന്നിന്റെ വിഡിയോ വൈറലാവുകയാണ്. അവധിയെക്കുറിച്ചും എലിപ്പനിയെ പ്രതിരോധിക്കുന്നതിനെക്കുറിച്ചുമൊക്കെ സോഷ്യൽമീഡിയ വഴി കുട്ടികളുമായി അദ്ദേഹം കുഞ്ഞുങ്ങളുമായി സംവദിച്ചിരുന്നു.
അതേ തുടർന്ന് ഒരു കുട്ടി തനിക്ക് അയച്ച വീഡിയോയാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘വെള്ളത്തിലിറങ്ങിയാലും കൈയെല്ലാം സോപ്പിട്ട് കഴുകും കലക്ടർ മാമാ’ എന്ന് കുട്ടി കളക്ടറോട് പറയുകയാണ്. താങ്ക്യൂ മോനൂവെന്നും അദ്ദേഹം സ്‌നേഹത്തോടെ കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
കഴിഞ്ഞ ദിവസങ്ങളിൽ സ്കൂൾ അവധിയേക്കുറിച്ചും എലിപ്പനിയെ പ്രതിരോധിക്കുന്നതിനെക്കുറിച്ചുമൊക്കെ ഫേസ്ബുക്ക് വഴി എൻറെ പ്രിയപ്പെട്ട കുഞ്ഞുങ്ങളുമായി സംവദിച്ചിരുന്നു. നിരവധി കുട്ടികൾ ഫേസ്ബുക്കിലൂടെ എനിക്ക് പേഴ്സണൽ മെസേജും കമൻറുമൊക്കെ അയച്ചിരുന്നു.
എലിപ്പനി പ്രതിരോധത്തിനായി കൃത്യമായി കൈ കഴുകുമെന്നൊക്കെ പറഞ്ഞ് ഒരു കുഞ്ഞ് എനിക്ക് അയച്ച ഒരു വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. അതിവിടെ നിങ്ങളുമായി പങ്കുവെയ്ക്കുന്നു.
താങ്ക്യൂ മോനൂ 😘
എൻറെ എല്ലാ കുഞ്ഞു മക്കളും മിടുക്കരായി വളരണം കേട്ടോ,
ഒത്തിരി സ്നേഹത്തോടെ,
നിങ്ങളുടെ സ്വന്തം
😍