അംഗപരിമിതനായ ആൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 27 വർഷം തടവും പിഴയും, പിഴത്തുക അടച്ചില്ലെങ്കിൽ അധിക തടവ് അനുഭവിക്കണം

Sexual abuse | Bignewslive

കോട്ടയം: അംഗപരിമിതനായ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വർഷങ്ങൾക്ക് ശേഷം വിധി. പ്രതിക്ക് 27 വർഷം തടവും 2 ലക്ഷം രൂപ പിഴയുമാണ് കോട്ടയം അഡീഷണൽ ജില്ലാ പോക്‌സോ ഒന്നാം കോടതി ശിക്ഷിച്ചത്.

വിമർശനങ്ങളെ പേടിച്ചല്ല ശോഭായാത്രയിൽ വേഷമണിയാതിരുന്നത്, അങ്ങനെയായിരുന്നുവെങ്കിൽ കാവി അണിഞ്ഞ് വരില്ലല്ലോ..? അനുശ്രീ ചോദിക്കുന്നു

മുട്ടമ്പരം സ്വദേശി രാജപ്പനെയാണ് കോടതി വർഷങ്ങൾക്കിപ്പുറം ശിക്ഷിച്ചത്. പിഴതുക അടച്ചില്ലെങ്കിൽ രണ്ടുവർഷം അധിക തടവ് അനുഭവിക്കണം. 2016 17 കാലഘട്ടത്തിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കോട്ടയം ഈസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷനു വേണ്ടി അഭിഭാഷകനായ എം.എൻ. പുഷ്‌കരൻ ആണ് ഹാജരായത്.

Exit mobile version