മിന്നൽ പ്രളയത്തിൽ പൊലിഞ്ഞ മലയാളി ക്യാപ്റ്റൻ നിർമൽ ശിവരാജിന്റെ ഭൗതികശരീരം ഇന്ന് നാട്ടിലെത്തിക്കും; രാജ്യത്തിന് നഷ്ടമായത് ധീര യോദ്ധാവിനെ എന്ന് കേന്ദ്രമന്ത്രി

മധ്യപ്രദേശ്: അപ്രതീക്ഷിതമായി ഉണ്ടായ മിന്നൽ പ്രളയത്തിൽ കാർ ഒഴുകിയുണ്ടായ അപകടത്തിൽപെട്ട് മരിച്ച മലയാളി ക്യാപ്റ്റൻ നിർമൽ ശിവരാജിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.

ഉച്ചയ്ക്ക് രണ്ടരയോടെ കൊച്ചി മാമംഗലത്തെ വീട്ടിലെത്തിക്കുന്ന മൃതദേഹം പൊതു ദർശനത്തിന് ശേഷം വൈകിട്ട് ആറ് മണിയോടെ ഔദ്യോഗിക ബഹുമതികളോടെ പച്ചാളം ശ്മശാനത്തിൽ സംസ്‌കരിക്കും.

മധ്യപ്രദേശിലെ ജബൽപൂരിലെ സൈനിക ആശുപത്രിയിൽ ലെഫ്റ്റനന്റായ ഭാര്യയെ കണ്ടശേഷം ജോലിസ്ഥലത്തേയ്ക്ക് മടങ്ങുന്നതിനിടെയാണ് നിർമ്മൽ ശിവരാജൻ അപകടത്തിൽപ്പെട്ടത്.


തിങ്കളാഴ്ചയാണ് ക്യാപ്റ്റൻ നിർമൽ അപകടത്തിൽപ്പെട്ടതെന്ന് കണ്ടെത്തിയിരുന്നു. സൈന്യം നടത്തിയ തിരച്ചിലിൽ ഇന്നലെ രാവിലെയോടെയാണ് പാറയിടുക്കിൽ കുടുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

ALSO READ- വീണ്ടും പേവിഷ ബാധയേറ്റ് മരണം; ഒരാഴ്ചയ്ക്കിടെ മൂന്ന് മരണം; ഏഴര മാസത്തിനിടെ പൊലിഞ്ഞത് 17 ജീവനുകൾ; സംസ്ഥാനത്ത് ഞെട്ടിച്ച് പേവിഷ ബാധ മരണങ്ങൾ

കേന്ദ്രമന്ത്രി ഭഗവന്ത് ഹുബ, മന്ത്രി പി രാജീവ് എംഎൽഎമാരായ ടിജെ വിനോദ്, ഉമ തോമസ് എന്നിവർ നിർമലിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ധീര യോദ്ധാവിനെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് കേന്ദ്രമന്ത്രി ഭഗവന്ത് ഹുബ പ്രതികരിച്ചു.

Exit mobile version