ദുബായ്: യുഎഇയിലെ ഓൺലൈൻ നറുക്കെടുപ്പിൽ മലയാളിക്ക് പത്തുകോടി രൂപ (50 ലക്ഷം ദിർഹം) സമ്മാനമായി ലഭിച്ചു. 7, 9, 17, 19, 21 എന്നീ അഞ്ചു സംഖ്യകൾ തെരഞ്ഞെടുത്താണ് മലയാളിയായ പ്രവാസി യുവാവ് കോടീശ്വരനായത്.
തിരുവനന്തപുരം സ്വദേശിയായ ഷാനവാസാണ് കോടീശ്വരനായത്. കഴിഞ്ഞ 15 വർഷമായി യുഎഇയിൽ ജോലിചെയ്യുന്ന ഇദ്ദേഹം 18 മാസമായി തുടർച്ചയായി നറുക്കെടുപ്പിൽ പങ്കെടുക്കുന്നുണ്ട്.
സാമ്പത്തിക ബാധ്യതകൾ അവസാനിപ്പിക്കാനും ദുബായിൽ വ്യാപാരത്തിൽ നിക്ഷേപം നടത്താനുമാണ് ആഗ്രഹമെന്ന് ഷാനവാസ് പറഞ്ഞു.
ഷാനവാസിനെ കൂടാതെ ഫിലിപ്പീൻസ് സ്വദേശി നെൽസണിനും 10 കോടി രൂപ സമ്മാനം ലഭിച്ചിട്ടുണ്ട്. ഇതാദ്യമായാണ് നറുക്കെടുപ്പിൽ രണ്ട് ഒന്നാംസ്ഥാനക്കാരുണ്ടാവുന്നത്.
Discussion about this post