തിരുവനന്തപുരം: കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കേരളത്തില്‍ നിന്ന് സിവില്‍ സര്‍വീസ് നേടുന്നവരുടെ എണ്ണത്തില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് ഉള്ളത്. അയ്യായിരത്തിലധികം പേര്‍ തിരുവനന്തപുരത്ത് മാത്രം പഠിക്കുന്നു.
ഡിഗ്രിയും പിജിയും കഴിഞ്ഞ ഫ്രഷേഴ്സ് മുതല്‍ പ്രൊഫഷണലുകളും വീട്ടമ്മമാരും സര്‍ക്കാര്‍ ജീവനക്കാരും സിവില്‍ സര്‍വീസെന്ന സ്വപ്നം ഇപ്പോള്‍ സഫലമാക്കുന്നുണ്ട്. അതിനൊരു കാരണം സിവില്‍ സര്‍വീസ് നേടാന്‍ പണ്ടത്തെ പോലെ ഡല്‍ഹിയില്‍ പോയി പഠിക്കേണ്ട സാഹചര്യം മാറി എന്നുള്ളതാണ്.
തിരുവനന്തപുരത്ത് തന്നെ സമഗ്രമായ പരിശീലനം നല്‍കുന്ന നല്ല അധ്യാപകരും പാഠ്യരീതിയും ഉള്ള സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രങ്ങള്‍ ഉണ്ടാവുകയും നൂറുകണക്കിന് പേര്‍ക്ക് സ്വപ്ന തുല്ല്യമായ സിവില്‍ സര്‍വീസ് സ്വപ്നം നേടി കൊടുക്കാനും ഈ കേന്ദ്രങ്ങള്‍ക്കായിട്ടുണ്ട്.
നിലവില്‍ അറുനൂറിലധികം പേര്‍ അഡ്മിഷന്‍ എടുത്തു കഴിഞ്ഞ ഐലേണ്‍ അക്കാദമി ,സിവില്‍ സര്‍വീസ് പരിശീലന രംഗത്ത് ഏറ്റവും മികച്ച പരിശീലനം നല്‍കി ഉദ്യോഗാര്‍ഥികളുടെ സ്വപ്‌ന നേട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു.
വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഒരു തപസ്സ് പോലെയാണ് കൂടെയുണ്ടാവുന്നതും ഐലേണ്‍ ഡയറക്ടര്‍മാരില്‍ ഒരാളായ ടിജെ എബ്രഹാം ബിഗ്ന്യൂസിനോട് പറഞ്ഞത്. ഓരോ വിദ്യാര്‍ത്ഥിയുടെയും കഴിവുകളും കുറവുകളും കൃത്യമായി തിരിച്ചറിഞ്ഞ് അവരെ പരിശീലിപ്പിക്കുകയെന്നതും രാവും പകലും എന്ന വ്യത്യാസമില്ലാതെ ചെയ്യേണ്ട സമര്‍പ്പണമാണെന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ജ്യോഗ്രഫി അദ്ധ്യാപകനും ഐലേണിന്റെ മറ്റൊരു ഡയറക്ടറുമായ ആയ നിഖില്‍ ലോഹിതാക്ഷനും കൂട്ടി ചേര്‍ത്തു.
കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ടുമാത്രം അറുപതോളം പേരാണ് ഐലേണിലെ പരിശീലനത്തിലൂടെ സിവില്‍ സര്‍വീസ് കരസ്ഥമാക്കിയത്. ഇന്റര്‍വ്യൂന് പ്രിപ്പെയര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു സുഹൃത്തെന്ന പോലെ സപ്പോര്‍ട്ടും ഗൈഡന്‍സും നല്‍കി മറ്റൊരു ഡയറക്ടരും അധ്യാപകനുമായ ഷിനാസ് സാറും ഉണ്ട്.
മറ്റുള്ളവരുടെ വിജയത്തിന് വേണ്ടി ഊണും ഉറക്കവും ഇല്ലാതെ പരിശ്രമിക്കുന്ന ഈ മൂന്നു യുവഎന്‍ജിനീയര്‍മാരുടെ ഈ കൂട്ടായ്മയുടെ കൂടി വിജയമാണ് കഴിഞ്ഞ ആറു വര്‍ഷമായി മലയാളികളുടെ അഭിമാന താരകങ്ങളായ 200 ഓളം മിടുക്കന്മാരുടെ ഐഎഎസ്, ഐഐപിഎസ് നേട്ടങ്ങള്‍.
സിവില്‍ സര്‍വീസ് പഠനത്തിനും പ്രവേശന നടപടികള്‍ക്കും www.ilearnias.com എന്ന വെബ്‌സൈറ്റിലോ +918089166792 എന്ന ഫോണ്‍ നമ്പറിലോ കോണ്ടാക്റ്റ് ചെയ്യേണ്ടതാണ്.
Discussion about this post