തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്ന ഒരു സീറ്റും നഷ്ടപ്പെട്ടിരിക്കുകയാണ് ബിജെപി. ഈ അവസരത്തില്‍ ഓണത്തെ മുന്‍നിര്‍ത്തി കേരളത്തില്‍ പുതിയ ഹിന്ദുത്വ രാഷ്ട്രീയ പരീക്ഷണത്തിന് ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.
നിലവില്‍ മതേതരമായി നടത്തുന്ന ഓണാഘോഷങ്ങളെ പൂര്‍ണമായും ഹിന്ദുത്വ ആഘോഷമാക്കി മാറ്റുന്ന തരത്തിലുള്ള ഒരു ക്യാമ്പയിനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പുതിയ നീക്കത്തിന് ദേശീയ സംഘടന സെക്രട്ടറി ബിഎല്‍ സന്തോഷ് അനുമതി നല്‍കിയതായാണ് വിവരം. കേരളീയതയെ ഹൈന്ദവികതയുമായി ചേര്‍ക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് പരീക്ഷണം.
കേരളീയതയെ ഹൈന്ദവികതയുമായി ചേര്‍ക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് പരീക്ഷണം. ബിജെപിയുടെ ഓണം പദ്ധതിയുടെ ഭാഗമായി ഓണം വാമനജയന്തി എന്ന രൂപത്തിലേക്ക് മാറ്റി ആചാരപ്പൊലിമയോടെ നടത്താന്‍ പ്രചാരണം സംഘടിപ്പിക്കും. വലിയ വിവാദങ്ങള്‍ സൃഷ്ടിക്കാത്ത തരത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴിയാകും ഇതിനായി പ്രചാരണം നടത്തുക. അമിത് ഷായടക്കമുള്ള ബി ജെ പി നേതാക്കള്‍ നേരത്തെ ഓണത്തിന് വാമനജയന്തി എന്ന പേരില്‍ ആശംസ നേര്‍ന്നിരുന്നു.
ബിജെപിയുടെ ഓണം പദ്ധതിയുടെ ഭാഗമായി ഓണാഘോഷം ആചാരപ്പൊലിമയോടെ നടത്താന്‍ പ്രചാരണം സംഘടിപ്പിക്കും. തിരുവോണം ഹൈന്ദവ ഉത്സമാണെന്നും ആചാരങ്ങള്‍ പാലിക്കണമെന്നുമാകും ഈ പ്രചരണം ഊന്നുക. അത്തപ്പൂക്കളത്തില്‍ തൃക്കാക്കരയപ്പനെ വെക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തും. തിരുവോണ ദിവസം മദ്യവും മാംസവും ഒഴിവാക്കാനും പ്രചാരണം നടത്തും. ചിങ്ങം ഒന്നിന് കര്‍ഷക സംഗമവും നടത്തും.
Discussion about this post