തൃശ്ശൂര്‍: വാഴനാരും വാഴപ്പള്‍പ്പും ഉപയോഗിച്ച് വ്യത്യസ്തമായൊരു സാനിറ്ററി പാഡുകള്‍ വിപണിയിലേയ്ക്ക്. ഗുജറാത്തിലെ ‘ശാശ്വത്’ എന്ന കര്‍ഷക കൂട്ടായ്മ നിര്‍മ്മിക്കുന്ന നാപ്കിനുകള്‍ ഗുജറാത്ത് സര്‍ക്കാരിന്റെ സഹായത്തോടെയാണ് വിപണിയിലെത്തിക്കുക. മൂന്ന് രൂപയ്ക്ക് നാപ്കിന്‍ വിപണിയിലെത്തിക്കാനാണ് കൂട്ടായ്മയുടെ തീരുമാനം.
തൃശ്ശൂരില്‍ നടക്കുന്ന വൈഗ കൃഷി മേളയിലാണ് വ്യത്യസ്തമായ ഇവ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കര്‍ഷക കൂട്ടായ്മ നിര്‍മ്മിക്കുന്ന നാപ്കിനുകള്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കും. 20 കര്‍ഷകരാണ് ശാശ്വതില്‍ ഉള്ളത്. കഴിഞ്ഞ നാല് മാസമായി നാപ്കിനിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.
വിലക്കുറവും ഭാരക്കുറവും കൂടുതല്‍ ആഗിരണ ശേഷിയുമാണ് ഇവയുടെ പ്രത്യേകത. നിലവില്‍ വിപണിയിലുള്ള നാപ്കിനുകളേക്കാള്‍ മികച്ചവയാണിതെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. വാഴനാര് കൊണ്ട് നിര്‍മ്മിച്ച ശില്‍പങ്ങളും മറ്റ് മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളും ഗുജറാത്ത് ഹോട്ടിക്കള്‍ച്ചര്‍ മിഷന്റെ സ്റ്റാളിലുണ്ട്. തൃശ്ശൂരിലാണ് വൈഗ കൃഷി മേള നടക്കുന്നത്.