‘പ്രിയ മേരിച്ചേടത്തി, വർഷങ്ങൾക്ക് മുൻപ് ഭർത്താവിനെ 700 രൂപയ്ക്ക് പറ്റിച്ചു, ഇന്ന് 2000 രൂപ അയയ്ക്കുന്നു… സ്വീകരിച്ച് എന്നോട് ക്ഷമിക്കണം’ പണം അയച്ച് മാപ്പപേക്ഷയുമായി കള്ളൻ

പുൽപള്ളി: ”പ്രിയ മേരിച്ചേടത്തി, ഞാൻ വർഷങ്ങൾക്കുമുമ്പ് ജോസഫ് ചേട്ടനെ പറ്റിച്ച് 700 രൂപ വിലയുള്ള ഒരു സാധനം കൊണ്ടുപോയി. ഇന്ന് അതിന്റെ വില ഏതാണ്ട് 2000 രൂപ വരും. ആ പൈസ ഞാൻ ഇതോടെ അയക്കുന്നു.

തൃശൂരിൽ ജ്വല്ലറിക്കുള്ളിൽ കാട്ടുപന്നിയുടെ പരാക്രമം

ഈ രൂപ സ്വീകരിച്ച് എന്നോട് ക്ഷമിക്കണം -എന്ന് അന്നത്തെ കുറ്റവാളി.” കഴിഞ്ഞദിവസം പെരിക്കല്ലൂർ സ്വദേശിനിയായ മേരിചേച്ചിക്ക് ലഭിച്ച കത്തിലെ വരികൾ ഇതായിരുന്നു. ഒപ്പം രണ്ടായിരം രൂപയും കവറിലുണ്ടായിരുന്നു.

കത്തുവായിച്ച മേരിച്ചേച്ചി ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ ചിന്തിച്ചു. മേരിച്ചേടത്തിയുടെ ഭർത്താവ് ജോസഫ് പെരിക്കല്ലൂർ അങ്ങാടിയിൽ തുണിക്കട നടത്തിയിരുന്നു. വർഷങ്ങൾക്കുമുമ്പ് ജോസഫ് ലോകത്തോട് വിടപറഞ്ഞിരുന്നു.

അന്നെന്താണ് ജോസഫേട്ടനെ പറ്റിച്ച് ഇപ്പോൾ കത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട കുറ്റവാളി കൊണ്ടുപോയതെന്ന് അറിയില്ലെന്ന് മേരി പറയുന്നു. അയച്ച ആളുടെ പേരില്ലാത്ത കത്തിൽ ഒരു ഒപ്പ് മാത്രമാണുള്ളത്. സംഭവം വ്യക്തമായില്ലെങ്കിലും വർഷങ്ങൾക്ക് ശേഷം തെറ്റുതിരിച്ചറിഞ്ഞ അന്നത്തെ കുറ്റവാളിയോട് മേരിചേച്ചിയും ക്ഷമിച്ചിരിക്കുകയാണ്.

Exit mobile version