കൊച്ചി:പാർലമെൻറിൽ എസ്എഫ്ഐ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട എറണാകുളം എംപി ഹൈബി ഈഡനെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ.’ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്’ എന്നെഴുതിയ ബാനറാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുന്നത്.
എറണാകുളം മഹാരാജാസ് കോളേജിന് മുന്നിൽ എസ്എഫ്ഐ ഉയർത്തിയ പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എസ്എഫ്ഐയെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി നിരോധിക്കണമെന്ന് ഹൈബി ഈഡൻ ലോക്സഭയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം.
വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐ നിരോധിക്കണമെന്ന ആവശ്യമാണ് ഹൈബി ഈഡൻ എം പി പാർലമെൻറിൽ കഴിഞ്ഞ ആഴ്ച ഉന്നയിച്ചത്. തിരുവനന്തപുരം ലോ കോളജിൽ വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് ഹൈബി ഈഡൻ പാർലമെൻറിൽ വിഷയം അവതരിപ്പിച്ചത്.
Discussion about this post