തിരുവനന്തപുരം: വാട്‌സ് ആപ്പില്‍ പരാതി നല്‍കിയയാളിന് അപ്പോള്‍ തന്നെ മറുപടി നല്‍കി തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍. മറുപടി നല്‍കിയയാളിന് സെല്‍ഫി അയച്ച് സംശയം തീര്‍ത്ത് നല്‍കി മേയര്‍.
തന്നോട് ചാറ്റ് ചെയ്യുന്നത് മേയര്‍ തന്നെയാണോ എന്നായിരുന്നു പരാതിക്കാരന്റെ സംശയം. ഇത് മേയര്‍ തന്നെയാണോ സംസാരിക്കുന്നതെന്ന് അദ്ദേഹം ചോദിക്കുകയും ചെയ്തു. മേയറുടെ സ്റ്റാഫാവാം ചാറ്റ് ചെയ്യുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം.
മേയര്‍ തന്നെയാണ് ചാറ്റ് ചെയ്യുന്നത് എന്ന് ആര്യ രാജേന്ദ്രന്‍ വ്യക്തമാക്കിയെങ്കിലും പുള്ളിക്കാരന് അത്ര വിശ്വാസം വന്നില്ല. അതു മനസിലാക്കിയ മേയര്‍ ഒരു സെല്‍ഫി അയച്ചുകൊടുത്താണ് പരാതിക്കാരനെ വിശ്വസിപ്പിച്ചത്.
ജനങ്ങളിലേക്ക് ഇറങ്ങുകയെന്നാല്‍ ഇതാണെന്നും പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതില്‍ നന്ദിയുണ്ടെന്നും പറഞ്ഞാണ് പരാതിക്കാരന്‍ ചാറ്റ് അവസാനിപ്പിച്ചത്.
പ്രത്യേക സമയം കണ്ടെത്തി ഓരോ പരാതികളും പരിശോധിക്കുന്നുണ്ടെന്നും ഉടന്‍ പരിഹരിക്കാന്‍ കഴിയുന്നതില്‍ അപ്പപ്പോള്‍ ഇടപെടുന്നുണ്ടെന്നുമായിരുന്നു മേയറുടെ മറുപടി.
കഴിഞ്ഞ ദിവസം ശോചനീയാവസ്ഥയിലുള്ള ബസ് സ്‌റ്റോപിന്റെ ചിത്രം വാട്‌സാപില്‍ ലഭിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പരാതി പരിഹരിച്ചും നല്‍കിയിരുന്നു.