പത്തനംതിട്ട: തിരുവല്ലയില്‍ പോലീസായി ചമഞ്ഞ് പിഴയീടാക്കിയ തട്ടിപ്പ് നടത്തിയ വിരുതന് പിടിയില്‍. ചെങ്ങന്നൂര്‍ സ്വദേശി അനീഷ് പിബിയാണ് അറസ്റ്റിലായത്. പരുമല-പുളിക്കീഴ് മേഖലകള്‍ കേന്ദ്രീകരിച്ച് വാഹന യാത്രക്കാരെയും കാല്‍നടയാത്രക്കാരെയുമാണ് ഇയാള്‍ തട്ടിപ്പിനിരയാക്കിയത്.
കാക്കി പാന്റും കറുത്ത ഷൂസും ധരിച്ച് സ്റ്റേഷന് സമീപത്ത് തമ്പടിച്ചിരുന്ന അനീഷ് വഴിയാത്രക്കാരെയും വാഹനയാത്രികരെയുമാണ് പ്രധാനമായും ലക്ഷ്യം വച്ചത്.
മാസ്ക് ധരിക്കാത്തവരെയും ഹെല്‍മെറ്റ് വയ്ക്കാത്തവരെയും മദ്യപിച്ച് എത്തുന്നവരെയും പിന്തുടര്ന്ന് എത്തി പണവും ആഭരണങ്ങളും വസ്തുക്കളും വാങ്ങുന്നതായിരുന്നു ഇയാളുടെ രീതി.
തട്ടിപ്പിനിരയായവര്‍ നല്കിയ പരാതിയിലാണ് അനീഷിന്റെ അറസ്റ്റ്. പരാതികളുടെ അടിസ്ഥാനത്തില്‍ ഇയാളെ ദിവസങ്ങളോളം പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. പുളിക്കീഴ് കേന്ദ്രീകരിച്ച് നിലയുറപ്പിച്ച മഫ്തി സംഘം ഇന്നലെയാണ് ഇയാളെ വലയിലാക്കിയത്.
Discussion about this post