തൃശൂർ: സ്ത്രീധന പീഡനത്തെ തുടർന്ന് തൃശൂർ പെരിഞ്ഞനം കൊറ്റക്കുളത്ത് ആത്മഹത്യയ്ക്കു ശ്രമിച്ച യുവതി മരിച്ചു. കരൂപ്പടപ്പ് സ്വദേശി കളാംപുരയ്ക്കൽ റഹീമിന്റെ മകളായ അഫ്സാനയാണ് മരിച്ചത്.
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കേയാണ് മരണം.അഫ്സാനയുടെ ഭർത്താവ് അമലിനെ കൈപ്പമംഗലം പൊലീസ് രാത്രി തന്നെ അറസ്റ്റ് ചെയ്തു. അമൽ റിമാൻഡിലാണ്.ഈ മാസം ഒന്നിനാണ് അഫ്സാന ആത്മഹത്യയ്ക്കു ശ്രമിച്ചത്.
പൊയ്മുഖങ്ങളുമായി സമീപിക്കുന്നവർ ഉദ്ദേശ ശുദ്ധിയുള്ളവരായിരിക്കില്ല;മുന്നറിയിപ്പുമായി കേരള പൊലീസ്
ഒന്നരവർഷം മുൻപ് വിവാഹിതരായ അമലും അഫ്സാനയും മൂന്നുപീടികയിലെ ഫ്ലാറ്റിലായിരുന്നു താമസം. ദീർഘകാലത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. ഇതിനുശേഷം സ്ത്രീധനം ആവശ്യപ്പെട്ട് അമൽ അഫ്സാനയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Discussion about this post