തിരുവനന്തപുരം: ഇപ്പോൾ തട്ടിപ്പ് നടത്താൻ ആരുടെ പേരും ഉപയോഗിക്കാം എന്ന അവസ്ഥയാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ് നടത്താൻ ശ്രമം ഉണ്ടായത്. മുഖ്യമന്ത്രിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി ഐ.പി.എസ് ഉദ്യോഗസ്ഥനിൽ നിന്ന് പണം തട്ടാനാണ് ശ്രമമുണ്ടായത്. തീരദേശ സുരക്ഷാ വിഭാഗം മേധാവി ജെ. ജയനാഥൻ ഐ.പി.എസിനെയാണ് ഒരാൾ ഇത്തരത്തിൽ സമീപിച്ചത്.
ജെ. ജയനാഥന്റെ പരാതിയിൽ കൊച്ചി സൈബർ പൊലീസ് കേസെടുത്തു. ഓഗസ്റ്റ് മൂന്നിനാണ് മുഖ്യമന്ത്രിയുടെ ചിത്രവും പേരുമുള്ള വാട്സ്ആപ്പ് അക്കൗണ്ടിൽ നിന്ന് പണം ആവശ്യപ്പെട്ട് ജയനാഥിന് സന്ദേശം ലഭിച്ചത്. മുഖ്യമന്ത്രിയാണെന്നും പണം വേണമെന്നും ഗിഫ്റ്റ് കാർഡ് വഴി 50,000 രൂപ നൽകാനുമായിരുന്നു സന്ദേശം.
മധുകൊലക്കേസ്:അതിവേഗ വിചാരണ ഇന്ന് ആരംഭിക്കും
തട്ടിപ്പാണെന്ന് മനസിലാക്കി ഉദ്യോഗസ്ഥൻ കൂടുതൽ സമയം ചാറ്റ് ചെയ്യുകയായിരുന്നു. പണം കിട്ടില്ലെന്ന് മനസിലായതോടെയാവണം പിന്നീട് സന്ദേശങ്ങൾ ഉണ്ടായില്ല. കഴിഞ്ഞ മാസവും ജയനാഥിൽ നിന്ന് പണം തട്ടാൻ സമാനമായ രീതിയിൽ ശ്രമം നടന്നിരുന്നു. അന്ന് ഡി.ജി.പി അനിൽകാന്തിന്റെ ചിത്രവും പേരും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്താണ് സൈബർ പൊലീസിൽ പരാതി നൽകിയതെന്ന് ജയനാഥ് പറഞ്ഞു.
Discussion about this post