പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളേജില്‍ കൂട്ട സ്ഥലംമാറ്റത്തില്‍ ദുരൂഹതയുണ്ടെന്ന് കോന്നി എംഎല്‍എ അടൂര്‍ പ്രകാശ്. നിയമിച്ച ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റി. ആശുപത്രിയുടെ നിര്‍മ്മാണം ഏകദേശം 80 ശതമാനത്തിലധികം പൂര്‍ത്തിയായ സാഹചര്യത്തില്‍ ജീവനക്കാരെ മാറ്റിയതില്‍ ദുരൂഹതയുണ്ടെന്ന് കോന്നി എംഎല്‍എ ആരോപിച്ചു.
പ്രിന്സിപ്പലുള്പ്പെടെയുള്ള 13 പേരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. അഞ്ച് ദിവസം മുന്‍പാണ് ഇവര്‍ക്ക് സ്ഥലംമാറ്റം നല്‍കിക്കൊണ്ടുള്ള മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ ഉത്തരവിറങ്ങിയത്. പ്രിന്‍സിപ്പല്‍ ഒഴികെയുള്ള പോസ്റ്റുകളിലേക്ക് പകരം ആരെയും നിയമിച്ചിട്ടില്ല.
Discussion about this post