കൊച്ചി: ശ്രീറാം വെങ്കിട്ടരാമന് സപ്ലൈക്കോ ജനറല്‍ മാനേജരായിട്ട് ചുമതലയേറ്റു.
മാാധ്യമ പ്രവര്‍ത്തകനായിരുന്ന കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചത് വന്‍ വിവാദമായിരുന്നു.
പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ മജിസ്ട്രേറ്റിന്റെ കൂടി ചുമതലയുള്ള കളക്ടര്‍ പദവിയില്‍ നിയമിച്ചതായിരുന്നു വിവാദം. വിവാദം കനക്കുന്നതിനിടെ ശ്രീറാം വെങ്കിട്ടരാമന് ആലപ്പുഴ കളക്ടറായി ചുമതലയേറ്റു. എന്നാല്‍ വിമര്‍ശനങ്ങളും വിവാദങ്ങളും ശക്തിയാര്‍ജിച്ചതോടെ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. പിന്നീട് ഭക്ഷ്യ വകുപ്പില്‍ സിവില്‍ സപ്ലൈസില്‍ ജനറല്‍ മാനേജരായി നിയമിക്കുകയായിരുന്നു
ശ്രീറാം വെങ്കിട്ടരാമനെ തന്നോട് ചോദിക്കാതെ തന്റെ വകുപ്പില്‍ സെക്രട്ടറിയായി നിയമിച്ചുവെന്ന് മന്ത്രി അനില്‍ മന്ത്രിസഭാ യോഗത്തില്‍ പരാതിപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയില്‍, ശ്രീറാമിന്റെ നിയമനം തന്നെ അറിയിക്കാതെയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി മന്ത്രി അനില്‍ തനിക്ക് കത്ത് നല്‍കിയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതില്‍ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചിരുന്നു.
Discussion about this post