തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ടിക് ടോക്, റീൽസ് താരം വെള്ളല്ലൂർ കീഴ്പേരൂർ ക്ഷേത്രത്തിനു സമീപം കീട്ടുവാര്യത്ത് വീട്ടിൽ 25കാരനായ വിനീത് അറസ്റ്റിൽ. തെറ്റായ വിവരങ്ങളാണ് വിനീത് സ്ത്രീകളോട് പറഞ്ഞിരുന്നതെന്ന് പോലീസ് പറയുന്നു. നേരത്തെ ഇയാൾ പോലീസിലായിരുന്നവെന്നും ഇപ്പോൾ ഒരു സ്വകാര്യ ചാനലിൽ ജോലി ചെയ്തു വരികയായിരുന്നുവെന്നുമാണ് സ്ത്രീകളോട് വിനീത് പറഞ്ഞിരുന്നത്.
യഥാർത്ഥത്തിൽ ഇയാൾ തൊഴിൽരഹിതനെന്ന് പോലീസ് പറഞ്ഞു. കൂടാതെ, വിനീതിന്റെ ഫോണിൽ നിന്ന് പോലീസ് കണ്ടെത്തിയത് പല സ്ത്രീകളുമായുള്ള സ്വകാര്യ വീഡിയോ ദൃശ്യങ്ങളായിരുന്നു. പെൺകുട്ടികളുമായി നടത്തുന്ന സോഷ്യൽ മീഡിയ ചാറ്റുകളും സ്വകാര്യ ദൃശ്യങ്ങളും സ്ക്രീൻ റെക്കോർഡായും സ്ക്രീൻ ചാറ്റുകളായും വിനീത് സൂക്ഷിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
ആൺകുട്ടിക്ക് ജന്മം നൽകാത്തതിന് യുവതിക്ക് ക്രൂര പീഡനം; ഇന്ത്യൻ യുവതി ന്യൂയോർക്കിൽ ജീവനൊടുക്കി
നിലവിൽ സോഷ്യൽ മീഡിയയിൽ വീഡിയോകൾ മാത്രം ചെയ്തിരുന്ന ഇയാൾ തനിക്ക് സ്വകാര്യ ചാനലിൽ ജോലിയാണ് എന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പെൺകുട്ടികളുമായി ചാറ്റ് ചെയ്തിരുന്നത്. നേരത്തെ താൻ പോലീസിലായിരുന്നുവെന്നും എന്നാൽ പിന്നീട് അസ്വസ്ഥതകൾ കാരണം അതിൽ നിന്ന് രാജിവെക്കുകയായിരുന്നുവെന്നും പരിചയപ്പെടുന്നവരോട് ഇയാൾ പറഞ്ഞിരുന്നത്.
ആയിരക്കണക്കിലേറെ പേരാണ് ഇയാളെ ഫോളോ ചെയ്തിരുന്നത്. നിരവധി പേർ ഇയാളുടെ ആരാധകരായിട്ടുണ്ടായിരുന്നു. ഇതു മുതലെടുത്തു കൊണ്ടായിരുന്നു പെൺകുട്ടികളെ വലയിൽ വീഴ്ത്തിയിരുന്നത്. ഇൻസ്റ്റഗ്രാമിൽ വൈറലാകാൻ വേണ്ടിയുള്ള ടിപ്സ് നൽകാമെന്ന് പറഞ്ഞാണ് ഇയാൾ ഇവരെ സമീപിക്കുന്നത്.
പെൺകുട്ടികളും സ്ത്രീകളും സമൂഹ മാധ്യമങ്ങളിലിടുന്ന വീഡിയോകൾക്ക് റീച്ച് കൂടാൻ എങ്ങനെ വീഡിയോ ചെയ്യണമെന്നും അത് എത്തരത്തിലുള്ള വീഡിയോകളായിരിക്കണം എന്ന തരത്തിൽ നിർദ്ദേശം നൽകാനെന്ന തരത്തിലാണ് ഇയാൾ പരിചയത്തിലാകുന്നത്. പിന്നീട് ഇവരെ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് വിവരം.
കോളേജ് വിദ്യാർഥിനിയുടെ പരാതിയിൽ ബലാത്സംഗക്കേസിലാണ് വിനീതിനെ ഫോർട്ട് എ.സി. ഷാജിയുടെ നേതൃത്വത്തിൽ പിടികൂടിയത്. കാറ് വാങ്ങിക്കാൻ ഒപ്പം വരണമെന്നാവശ്യപ്പെട്ട് കോളേജ് വിദ്യാർഥിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടർന്ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ മുറിയെടുത്ത് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി.
Discussion about this post