കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് കാണാന്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിലെത്തി നടന്‍ മോഹന്‍ലാല്‍. നടനും സംവിധായകനുമായ മേജര്‍ രവിയും താരത്തിനൊപ്പം ഉണ്ടായിരുന്നു. സേനയുടെ ഉന്നത ഉദ്യോഗസ്ഥന്‍ മോഹന്‍ലാലിന് മൊമന്റോയും കൈമാറി.
ഷിപ്പ്യാര്‍ഡിലെത്തിയ മോഹന്‍ലാല്‍ നാവിക സേനാംഗങ്ങളെ കാണുകയും ഉദ്യോഗസ്ഥരോട് സംസാരിക്കുകയും ചെയ്തു. ഐഎന്‍എസ് വിക്രാന്ത് സന്ദര്‍ശിച്ച ശേഷം സേനാംഗങ്ങള്‍ക്കൊപ്പം ഫോട്ടോ കൂടി എടുത്ത ശേഷമാണ് മോഹന്‍ലാല്‍ മടങ്ങിയത്. ഷിപ്പ്യാര്‍ഡില്‍ നിന്നുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ശ്രദ്ധ നേടുകയാണ്.
സന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു. അഭിമാന നിമിഷമെന്ന അടിക്കുറിപ്പോടെയായിരുന്നു മോഹന്‍ലാല്‍ ചിത്രങ്ങള്‍ പങ്കുവച്ചത്.
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ വിക്രാന്ത് ഔദ്യാഗികമായി നാവികസനേയുടെ ഭാഗമാകും. കഴിഞ്ഞ മാസമാണ് ഐഎന്‍എസ് വിക്രാന്ത് നാവിക സേനയ്ക്ക് കൈമാറിയത്. കൊച്ചിന്‍ ഷിപ്പിയാര്‍ഡ് നിര്‍മ്മിച്ച ഏറ്റവും ബൃഹത്തായ കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. രാജ്യത്ത് ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ കപ്പലാണിത്.
മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെയാണ് ഐ എന്‍ എസ് വിക്രാന്ത് നിര്‍മ്മിച്ചത്. 2009-ല്‍ ഇന്ത്യയുടെ പ്രതിരോധവകുപ്പ് മന്ത്രി എകെ ആന്റണിയാണ് കപ്പല്‍ നിര്‍മ്മാണത്തിനു തുടക്കമിട്ടത്. 2010ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനും 2014ല്‍ കമ്മിഷന്‍ ചെയ്യാനുമാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ നിര്‍മ്മാണം ആരംഭിച്ചശേഷം തടസങ്ങളുണ്ടായി.
76 ശതാമനം ഇന്ത്യന്‍ നിര്‍മിത വസ്തുക്കളാണ് കപ്പലിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്. ചെറുതും വലുതുമായ 30 യുദ്ധവിമാനങ്ങള്‍ വഹിക്കാന്‍ ഈ കൂറ്റന്‍ യുദ്ധക്കപ്പലിന് ശേഷിയുണ്ട്. 860 അടിയാണ് ഐഎന്‍എസ് വിക്രാന്തിന്റെ നീളം. 30 യുദ്ധ വിമാനങ്ങളെയും പത്തോളം ഹെലികോപ്റ്ററുകളെയും ഒരേ സമയം കപ്പലില്‍ ഉള്‍ക്കൊളാനാവും.
Lalettan today at Kochin shipyard 🌟#Mohanlal | @Mohanlal pic.twitter.com/mZ7L4Z5DEh
— Mridul Prakash (@mridul_prakash4) August 6, 2022
Discussion about this post