സ്വർണ്ണക്കമ്മലും പണം അടങ്ങിയ പഴ്‌സും മാലിന്യച്ചാക്കിൽപ്പെട്ടു; തിരികെ നൽകി ഹരിതസേനാംഗങ്ങൾ, ആശ്വാസത്തിൽ വീട്ടമ്മ

മമ്പാട്: മാലിന്യം നിറച്ച ചാക്കിൽപ്പെട്ട സ്വർണാഭരണവും പണവും വീട്ടമ്മയ്ക്ക് തിരിച്ചു നൽകി ഹരിതസേനാംഗങ്ങൾ. നഷ്ടപ്പെട്ടുവെന്ന് കരുതിയത് തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് മമ്പാട് വള്ളിക്കെട്ടിലെ കുരുടത്ത് പദ്മിനി. മുക്കാൽ പവനോളം വരുന്ന കമ്മലും 12,500 രൂപയുമാണ് പദ്മിനിക്ക് നഷ്ടപ്പെട്ടത്.

36 വർഷം മുമ്പ് കുളത്തിൽ വീണ് സഹോദരൻ മരണപ്പെട്ടു; ഇപ്പോഴും അലക്കി മടക്കിവെച്ച സഹോദരന്റെ കുഞ്ഞുടുപ്പ് ഉമ്മയുടെ അലമാരയിലുണ്ട്; നോവായി കുറിപ്പ്

ഹരിതകർമസേനയ്ക്ക് കൈമാറാനുള്ള പ്ലാസ്റ്റിക് കവറുകൾക്കിടയിലായിരുന്നു ആഭരണവും പണവുമടങ്ങിയ പഴ്സ് ഉൾപ്പെട്ടത്. വെള്ളിയാഴ്ചയാണ് സേനാംഗങ്ങളായ തങ്ക ബാലചന്ദ്രനും ശ്രീദേവി പറമ്പാടനും മാലിന്യങ്ങൾ ശേഖരിക്കാൻ എത്തിയിരുന്നത്. പഴ്സ് കാണാതായെന്നത് തിരിച്ചറിഞ്ഞതോടെയാണ് മാലിന്യ സഞ്ചികളിൽപ്പെട്ടിരിക്കാനുള്ള സാധ്യത വീട്ടുകാർ ആലോചിച്ചത്.

Haritha sena | Bignewslive

അപ്പോഴേക്കും ഇവ തരംതിരിക്കൽ കേന്ദ്രത്തിലെത്തിച്ചിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിനിനൊടുവിലാണ് പഴ്സും കമ്മലും കണ്ടെത്തിയത്. വാർഡംഗം പി. മുഹമ്മദിന്റെ സാന്നിധ്യത്തിൽ ഇത് വീട്ടമ്മയ്ക്ക് കൈമാറുകയും ചെയ്തു.

Exit mobile version