ഗവര്‍ണര്‍ പദവിയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്നില്ല; എന്നാല്‍ കുമ്മനം മത്സരിക്കാന്‍ തീരുമാനിച്ചാല്‍ സ്വാഗതം ചെയ്യും; നിലപാടിലുരുണ്ട് ശ്രീധരന്‍പിള്ള

കുമ്മനം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വ്യക്തിപരമായി തീരുമാനമെടുത്താല്‍ സ്വാഗതം ചെയ്യുമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.

തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്റെ കേരള രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവില്‍ അതൃപ്തി രേഖപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. കുമ്മനം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വ്യക്തിപരമായി തീരുമാനമെടുത്താല്‍ സ്വാഗതം ചെയ്യുമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. എന്നാല്‍ അങ്ങനെയൊരു പതിവ് രാഷ്ട്രീയത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു ഗവര്‍ണറെ സംബന്ധിച്ച് നമ്മുടെ രാജ്യത്തെ ഭരണഘടനയും, കീഴ് വഴക്കവും സങ്കല്‍പ്പവുമനുസരിച്ച് അദ്ദേഹം രാജിവെച്ച് രാഷ്ട്രീയത്തിലേയ്ക്ക് വരുന്ന സാഹചര്യം ഉണ്ടാവാറില്ല. ഗവര്‍ണര്‍ പദവിയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്നില്ല.എന്നാല്‍, തിരിച്ച് രാഷ്ട്രീയത്തിലേക്ക് വന്നാല്‍ കുമ്മനത്തെ ഇരുകൈയും നീട്ടി സ്വീകരിക്കും’-ശ്രീധരന്‍പിള്ള വ്യക്തമാക്കി.

മുഴുവന്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്കും ബഹുമാനും സ്‌നേഹവുമുള്ള വ്യക്തിയാണ് കുമ്മനമെന്നും പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു.

ശബരിമല വിഷയം വേണ്ട വിധത്തില്‍ മുതലെടുക്കാന്‍ ബിജെപിക്ക് സാധിച്ചില്ലെന്ന വിമര്‍ശനത്തിന് പിന്നാലെ കുമ്മനത്തെ തിരിച്ചെത്തിക്കണമെന്ന ആവശ്യം അണികളില്‍ നിന്നും ഉയര്‍ന്നിരുന്നു.

Exit mobile version