തിരുവനന്തപുരം: ഐഎഎസ്, ഐപിഎസ് അടക്കമുള്ള സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരുടെ എണ്ണത്തില്‍ കേരളത്തില്‍ അഭൂതപൂര്‍വ്വമായ വര്‍ദ്ധനവ്. നിലവില്‍ പതിനായിരത്തോളം പേര്‍ കേരളത്തില്‍ നിന്ന് മാത്രമായി വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്നു എന്ന കണ്ടെത്തല്‍ ലഭിച്ചത് ബിഗ്ന്യൂസിന്റെ ‘പുതിയ കാലം പുതിയ വിദ്യാഭ്യാസ സാധ്യതകള്‍ ‘എന്ന സര്‍വ്വേയില്‍ നിന്നാണ്.
കേരളത്തില്‍ തന്നെ മികച്ച പരിശീലന കേന്ദ്രങ്ങള്‍ ഉണ്ടായത് കൊണ്ടും,അടുത്ത കാലങ്ങളില്‍ മലയാളികളായ നിരവധി പേര്‍ക്ക് സിവില്‍ സര്‍വീസിലെ ഉയര്‍ന്ന റാങ്കുകള്‍ ലഭിച്ചതുമെല്ലാം ഈ വര്‍ദ്ധനവിന് ഒരു കാരണമാണ്.
നേരത്തെ സിവില്‍ സര്‍വീസിന് ചേരണമെങ്കില്‍,ഡല്‍ഹിയില്‍ പോയി പഠിക്കാനുള്ള ഉയര്‍ന്ന സാമ്പത്തിക ശേഷി ഒരു ഘടകമായിരുന്നെങ്കില്‍ നിലവില്‍ തിരുവനന്തപുരത്ത് തന്നെ എല്ലാ സൗകര്യവും ലഭിക്കുന്നു എന്നത് സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന ഒരു ഘടകമാണെന്ന് സിവില്‍ സര്‍വീസ് മെന്ററും,സിവില്‍ സര്‍വീസ് പരിശീലനം നല്‍കുന്നതിലെ പ്രധാന സ്ഥാപനമായ ഐലേണ്‍ ഐ എ എസിന്റെ ഡയറക്ടര്‍ ടി ജെ അബ്രഹാം പറയുന്നു.
അറുനൂറിലധികം പേര്‍ അടുത്ത വര്‍ഷത്തേക്ക് തയ്യാറെടുക്കാന്‍ ഇതിനകം ഐലേണില്‍ പ്രവേശനം നേടി കഴിഞ്ഞിട്ടുണ്ട്. ആഗസ്റ്റ് മൂന്നാം വാരവും സെപ്റ്റംബറിലും പുതിയ ബാച്ചുകള്‍ കൂടി വരുന്നതോടെ ഐലേണില്‍ മാത്രം ആയിരത്തിലധികം പേരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ഇത് പോലെ വലുതും ചെറുതുമായ പതിനഞ്ചോളം സ്ഥാപനങ്ങള്‍ തിരുവനന്തപുരത്ത് മാത്രം ഉണ്ട്.
ജോലി ചെയ്യുന്നവര്‍ക്കും പ്രൊഫഷണലുകള്‍ക്കും ഡിഗ്രി ഫൈനല്‍ ഇയര്‍,പോസ്റ്റ് ഗ്രാജുവേഷന്‍ വിദ്യാര്‍ത്ഥികളും കോഴ്സുകള്‍ക്കൊപ്പം സിവില്‍ സര്‍വീസിന് പരിശീലനത്തിന് കൂടി ചേര്‍ന്ന് ഇപ്പോള്‍ പഠിക്കുന്നുണ്ട്.
ഇങ്ങനെ ചേര്‍ന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രത്യേകമായി സ്പെഷല്‍ കോച്ചിങ് പ്രോഗ്രാമുകള്‍ നടത്തുന്നുണ്ട് എന്നും ഐലേണ്‍ അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാത്രം മുപ്പത്തഞ്ച് പേരെ റാങ്ക് ജേതാക്കള്‍ ആക്കാനായി എന്ന ചാരിതാര്‍ഥ്യവും ഐലേണ്‍ പങ്കുവെച്ചു. തങ്ങളുടെ പരിശീലന കേന്ദ്രങ്ങളില്‍ പഠിക്കാത്ത,റാങ്ക് ജേതാക്കളുടെ ഫോട്ടോയും പേരും വെച്ച് ചില കേന്ദ്രങ്ങള്‍ നല്‍കുന്ന വ്യാജ പരസ്യങ്ങള്‍ പലപ്പോഴും വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും വഞ്ചിതരാക്കുന്നുണ്ട്. ഫാക്റ്റ് ചെക്കിംഗ് എന്നത് അത് കൊണ്ട് തന്നെ നിര്‍ബന്ധമായും പരിശീലനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടതുണ്ട്.
സിവില്‍ സര്‍വീസ് പരിശീലനവുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും ഉണ്ടാകാവുന്ന സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും വേണ്ടി ഹെല്പ് ലൈന്‍ നമ്പര്‍ : +918089166792