പത്തനംതിട്ട: സീതത്തോട് കക്കാടാറ്റിൽ മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ തടി ‘നരൻ’ സിനിമയിലെ നായകന്റെ സ്റ്റൈലിൽ പിടിച്ചെടുത്തവർക്ക് എതിരെ കേസ്. തടി പിടിച്ച് സോഷ്യൽമീഡിയയിൽ വൈറലായ നാലു യുവാക്കളും മൂഴിയാർ സ്റ്റേഷനിൽ ഹാജരാവണമെന്ന് പോലീസ് നിർദേശം നൽകി.
കനത്തമഴ പെയ്തി ആറിൽ വെള്ളം കരകവിഞ്ഞ് കുത്തിയൊലിക്കുന്നതിനിടെയാണ് യുവാക്കൾ സാഹസികമായി തടി പിടിക്കാൻ വെള്ളത്തിലിറങ്ങിയത്.
തടിയിൽ കയറി പറ്റാൻ കഴിഞ്ഞെങ്കിലും തടി കരയിൽ എത്തിക്കാൻ യുവാക്കൾക്ക് സാധിച്ചിരുന്നുല്ല. ഒടുവിൽ തടി ഒഴുക്കിനൊപ്പം പോയതോടെ യുവാക്കൾ തിരിച്ച് കരയിലേക്കു നീന്തിക്കയറി.
ഈ സംഭവം കണ്ടുനിന്ന ഇവരുടെ സുഹൃത്താണ് ഈ സാഹസിക ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചത്. തടിയുടെ മുകളിൽ കയറി കുറച്ച് ദൂരം യുവാക്കൾ യാത്ര ചെയ്യുന്നതും വിഡിയോയിൽ കാണാമായിരുന്നു. പിന്നാലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും വിമർശനങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു.
Discussion about this post