ജഡ്ജി ഹണി വർഗീസ് കേസ് പരിഗണിച്ചാൽ നീതി ലഭിക്കില്ല; വീണ്ടും വിചാരണ കോടതി ജഡ്ജിക്ക് എതിരെ അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ ജഡ്ജിക്ക് തെിരെ വീണ്ടും പരീതിയുമായി അതിജീവിത. ജഡ്ജി ഹണി വർഗീസ് കേസ് പരിഗണിച്ചാൽ നീതി ലഭിക്കില്ലെന്ന് ഹൈക്കോടതി രജിസ്ട്രാർക്ക് അയച്ച കത്തിൽ അതിജീവിത ചൂണ്ടിക്കാണിക്കുന്നു. സിബിഐ കോടതിയിൽ നടക്കുന്ന വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റരുതെന്നും വനിത ജഡ്ജി തന്നെ കേസ് പരിഗണിക്കണമെന്നില്ലെന്നും അതിജീവിത കത്തിൽ പറയുന്നുണ്ട്. കേസ് സിബിഐ കോടതിയിൽ തുടരട്ടെയെന്നും വനിത ജഡ്ജി തന്നെ പരിഗണിക്കണമെന്നില്ലെന്നും അതിജീവിത പറയുന്നു.

പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായ ഹണി വർഗീസിന് നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടക്കുന്ന സിബിഐ കോടതിയുടെ ചുമതല നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം സിബിഐ കോടതിയുടെ അധിക ചുമതലയിൽ നിന്ന് ഹണി വർഗീസിനെ മാറ്റി. ഇതോടെ സിബിഐ കോടതിയിലുള്ള നടിയെ ആക്രമിച്ച കേസ് പരിഗണിയ്ക്കാൻ സാങ്കേതികമായി ഹണി വർഗീസിന് സാധിക്കില്ല.

also read- കൺമുന്നിലിട്ട് അമ്മയെ അച്ഛൻ കൊലപ്പെടുത്തിയതിന് സാക്ഷിയായത് പത്താം വയസിൽ; പരോളിലിറങ്ങി ജീവനൊടുക്കി അച്ഛൻ; ദുരിത കയത്തിലാണ് കലാകാരനായ ഹരീഷ്

എന്നാൽ സിബിഐ കോടതിയിൽ നിന്ന് കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റാനാണ് തീരുമാനം ഇത് അനുവദിക്കരുതെന്നാണ് അതിജീവിതയുടെ ആവശ്യം. ജഡ്ജി ഹണി വർഗീസിനെതിരെ നേരെത്തെയും അതിജീവിത പരാതിപ്പെട്ടിരുന്നു.

also read- വകതിരിവ് ഇല്ലേ? രാവിലെ 8.30ക്ക് അവധി പ്രഖ്യാപിച്ചു; പ്രവർത്തനം ആരംഭിച്ച സ്‌കൂളുകൾ അടയ്‌ക്കേണ്ടെന്ന് അറിയിപ്പ്; എറണാകുളം കളക്ടർ എയറിൽ!

പക്ഷപാതപരമായ നിലപാടാണ് ഹണി വർഗീസിന്റെതെന്നാണ് ആരോപണം. അതിജീവിതയുടെ ആവശ്യപ്രകാരമാണ് നേരത്തെ വനിത ജഡ്ജിയെ നിയമിച്ചത്. കേസിൽ ഇനിയും 108ൽപരം സാക്ഷികളെ വിസ്തരിക്കാനുണ്ട്. അനുബന്ധ കുറ്റപത്രത്തിലും വിചാരണ തുടങ്ങിയിട്ടില്ല. തുടർന്നാണ് ഹൈക്കോടതി രജിസ്ട്രാർക്ക് അതിജീവിത പരാതി നൽകിയത്.

Exit mobile version