കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ ജഡ്ജിക്ക് തെിരെ വീണ്ടും പരീതിയുമായി അതിജീവിത. ജഡ്ജി ഹണി വർഗീസ് കേസ് പരിഗണിച്ചാൽ നീതി ലഭിക്കില്ലെന്ന് ഹൈക്കോടതി രജിസ്ട്രാർക്ക് അയച്ച കത്തിൽ അതിജീവിത ചൂണ്ടിക്കാണിക്കുന്നു. സിബിഐ കോടതിയിൽ നടക്കുന്ന വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റരുതെന്നും വനിത ജഡ്ജി തന്നെ കേസ് പരിഗണിക്കണമെന്നില്ലെന്നും അതിജീവിത കത്തിൽ പറയുന്നുണ്ട്. കേസ് സിബിഐ കോടതിയിൽ തുടരട്ടെയെന്നും വനിത ജഡ്ജി തന്നെ പരിഗണിക്കണമെന്നില്ലെന്നും അതിജീവിത പറയുന്നു.
പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായ ഹണി വർഗീസിന് നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടക്കുന്ന സിബിഐ കോടതിയുടെ ചുമതല നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം സിബിഐ കോടതിയുടെ അധിക ചുമതലയിൽ നിന്ന് ഹണി വർഗീസിനെ മാറ്റി. ഇതോടെ സിബിഐ കോടതിയിലുള്ള നടിയെ ആക്രമിച്ച കേസ് പരിഗണിയ്ക്കാൻ സാങ്കേതികമായി ഹണി വർഗീസിന് സാധിക്കില്ല.
എന്നാൽ സിബിഐ കോടതിയിൽ നിന്ന് കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റാനാണ് തീരുമാനം ഇത് അനുവദിക്കരുതെന്നാണ് അതിജീവിതയുടെ ആവശ്യം. ജഡ്ജി ഹണി വർഗീസിനെതിരെ നേരെത്തെയും അതിജീവിത പരാതിപ്പെട്ടിരുന്നു.
പക്ഷപാതപരമായ നിലപാടാണ് ഹണി വർഗീസിന്റെതെന്നാണ് ആരോപണം. അതിജീവിതയുടെ ആവശ്യപ്രകാരമാണ് നേരത്തെ വനിത ജഡ്ജിയെ നിയമിച്ചത്. കേസിൽ ഇനിയും 108ൽപരം സാക്ഷികളെ വിസ്തരിക്കാനുണ്ട്. അനുബന്ധ കുറ്റപത്രത്തിലും വിചാരണ തുടങ്ങിയിട്ടില്ല. തുടർന്നാണ് ഹൈക്കോടതി രജിസ്ട്രാർക്ക് അതിജീവിത പരാതി നൽകിയത്.
Discussion about this post