തിരുവനന്തപുരം: നടി മാലാ പാർവതിയുടെ അമ്മ അന്തരിച്ചു. കെ. ലളിതയാണ് പട്ടം എസ്.യു.ടി ആശുപത്രിയിൽ ഇന്ന് പുലർച്ചെയോടെ മരിച്ചത്.
കരളിലെ അർബുദബാധയെത്തുടർന്ന് ഇക്കഴിഞ്ഞ ജൂലൈ 12 മുതൽ ചികിത്സയിലായിരുന്നു. മാലാ പാർവതി തന്നെയാണ് അമ്മയുടെ വിയോഗം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
ഞങ്ങൾക്ക് പരിചരിക്കാൻ, ശ്രുശ്രൂഷിക്കാൻ ,22 ദിവസമേ കിട്ടിയൊള്ളൂവെന്ന് മാലാ പാർവതി വേദനയോടെ കുറിക്കുന്നു. കഴിഞ്ഞ ദിവസം നടൻ ലാലു അലക്‌സിന്റെയും അമ്മ അന്നാമ്മ ചാണ്ടി ലോകത്തോട് വിടപറഞ്ഞിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;
അമ്മ യാത്രയായി!
തിരുവനന്തപുരം, പട്ടം SUT ഹോസ്പിറ്റലിൽ വച്ചായിരുന്നു. 5.48 ന് .
ജൂലൈ 12 മുതൽ, ചികിത്സയിലായിരുന്നു. ലിവറിൽ സെക്കണ്ടറീസ്.അറിഞ്ഞത് 12 ന്. മാരകമായ രോഗം, ഞങ്ങൾക്ക് പരിചരിക്കാൻ, ശ്രുശ്രൂഷിക്കാൻ ,22 ദിവസമേ കിട്ടിയൊള്ളു.