പ്രതിഷേധത്തിന് ഒടുവിൽ ശ്രീറാം വെങ്കിട്ടരാമന്റെ കസേര തെറിച്ചു; സപ്ലൈകോയിലേക്ക് നിയമനം;ആലപ്പുഴയ്ക്ക് പുതിയ കളക്ടർ

ആലപ്പുഴ: ഇരിപ്പുറപ്പിക്കും മുൻപേ കസേര തെറിച്ച് ശ്രീറാം വെങ്കിട്ടരാൻ ഐഎഎസ്. കടുത്ത പ്രതിഷേധങ്ങൾ കാരണം ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റി. പകരം വിആർ കൃഷ്ണ തേജ് ആലപ്പുഴ കളക്ടറാകും.

സപ്ലൈകോയിൽ ജനറൽ മാനേജറായാണ് ശ്രീറാമിനെ നിയമിച്ചിരിക്കുന്നത്. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ച നടപടിക്ക് എതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

മാധ്യമപ്രവർത്തകനായ കെഎം ബഷീറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിലെ മുഖ്യപ്രതിയാണ് ശ്രീറാം. കേസിൽ വിചാരണനേരിടുന്നയാളെ കളക്ടറാക്കിയതിന് എതിരെ വിവിധ സംഘടനകൾ ആലപ്പുഴയിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ആലപ്പുഴ കളക്ടറുടെ ഫേസ്ബുക്ക് പേജിന്റെ കമന്റ് ബോക്‌സ് പോലും പ്രതിഷേധത്തെ തുടർന്ന് പൂട്ടേണ്ടി വന്നിരുന്നു.

ALSO READ- മികച്ച പായ്ക്കിംഗിൽ മായം കലരാത്ത മുളകുപൊടിയും മസാല പൊടികളും വിപണിയിൽ എത്തിച്ച് സപ്ലൈകോ ശബരി

ആലപ്പുഴയിൽ കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ ഭാര്യ കൂടിയായ ഡോ. രേണു രാജ് ഐഎഎസ് എറണാകുളം കളക്ടറായി സ്ഥാനം മാറി പോയ ഒഴിവിലേക്കായിരുന്നു ശ്രീറാമിനെ നിയമിച്ചിരുന്നത്.

Exit mobile version