കാൽതെറ്റി ടെറസിൽ നിന്ന് വീണു; അനിയനെ കൈകളിൽ കോരിയെടുത്ത് ചേട്ടൻ, എടപ്പാളിൽ യുവാവിന് പുനർജന്മം, ഞെട്ടിക്കുന്ന രക്ഷാപ്രവർത്തനം

എടപ്പാൾ: ടെറസിനു മുകളിൽ നിന്ന് വീണ അനിയനെ താങ്ങിയെടുത്ത് ജീവിതത്തിലേയ്ക്ക് കൊണ്ടുവന്ന് ചേട്ടൻ. ചങ്ങരംകുളം ഒതളൂർ കുറുപ്പത്ത് വീട്ടിൽ ഷഫീഖിനെയാണ് താഴെനിന്ന സഹോദരൻ സാദിഖ് കൈകളിൽ കോരിയെടുത്തു രക്ഷിച്ചത്. ഞെട്ടിക്കുന്ന രക്ഷാപ്രവർത്തനം ഇപ്പോൾ വൈറലാണ്.

സൈക്കിൾ സവാരിക്കിടെ സ്വന്തം മണ്ഡലത്തിലെ റോഡിലെ കുഴിയിലേയ്ക്ക് വീണു; ബിജെപി എംഎൽഎയുടെ കൈമുട്ടിന് പൊട്ടൽ

വീട് വൃത്തിയാക്കാനായി കയറിയതായിരുന്നു ഇദ്ദേഹം. മുകളിലെ ജോലിക്കിടയിൽ കാൽവഴുതി താഴേയ്ക്ക് പതിക്കുകയായിരുന്നു. ഇതേസമയം മുറ്റത്തുനിന്ന് ടെറസിലേയ്ക്ക് പൈപ്പിലൂടെ വെള്ളമെത്തിച്ചു നൽകുകയായിരുന്നു സഹോദരൻ സാദിഖ്. ഷഫീഖ് വീഴുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ പൈപ്പ് വലിച്ചെറിഞ്ഞ്, ഓടിയെത്തി, താഴേക്കുവന്ന ഷഫീഖിനെ രണ്ടു കൈകളിലുംകൂടി താങ്ങിയെടുക്കുകയായിരുന്നു.

വാരിയെടുക്കുന്നതിനിടയിൽ ഇരുവരും മുറ്റത്ത് വീണു. സഹോദരന്റെ കൈത്താങ്ങിൽ ഷഫീഖിന് ഒരു പരിക്ക് പോലും സംഭവിച്ചിട്ടില്ല. അതേസമയം ഇദ്ദേഹത്തിന്റെ ഭാരത്തോടൊപ്പം അടിയിൽ കുടുങ്ങിയ സാദിഖിന് അൽപ്പസമയത്തേക്ക് എഴുന്നേൽക്കാൻ സാധിച്ചില്ല. ഏറെനേരം അവിടെത്തന്നെ കിടന്ന സാദിഖ് സംഭവത്തിന്റെ ഞെട്ടലിൽനിന്ന് മുക്തനായ ശേഷം, മെല്ലെ എഴുന്നേറ്റ് കുറച്ചുദൂരം നടന്നും ഓടിയുമെല്ലാമാണ് സാധാരണനിലയിലേക്കു തിരിച്ചുവന്നത്.

Exit mobile version