കൊച്ചി: കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനു നേരെ മൂന്ന് ജില്ലകളില്‍ ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് റൂറല്‍ എന്നിവിടങ്ങളിലാണ് ആക്രമണ ഭീഷണിയുള്ളത്.
മുന്നറിയിപ്പിനെ തുടര്‍ന്ന് ഇവിടങ്ങളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്താന്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മൂന്ന് ജില്ലാ പോലീസ് മേധാവികള്‍ക്കു നിര്‍ദേശം നല്കി.
മൂന്ന് ജില്ലകളിലും ബിജെപി, സംഘപരിവാര്‍ നേതാക്കളുടെയും സജീവ പ്രവര്‍ത്തകരുടെയും നീക്കങ്ങള്‍ നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്.
കാസര്‍കോട് മഞ്ചേശ്വരം, ആദൂര്‍, ബേക്കല്‍, അമ്പലത്തറ, വെള്ളരിക്കുണ്ട് സ്റ്റേഷന് പരിധികളിലെ 74 ഇടങ്ങളിലാണ് അതീവശ്രദ്ധ വേണ്ടത്. കണ്ണൂര്‍ ജില്ലയില്‍ കരിവെള്ളൂര്‍, കോത്തായിമുക്ക്, അന്നൂര്‍, കണ്ടോത്ത്പറമ്പ്, തലായി, സെയ്താര്‍പള്ളി എന്നിങ്ങനെ ആറിടത്താണ് നിരീക്ഷണം.
കോഴിക്കോട് റൂറലില്‍ അഴിയൂര്‍, കുഞ്ഞിപ്പള്ളി, മുക്കാളി, പാലയാട്ടുനട, ബ്രദേഴ്സ് ബസ് സ്റ്റോപ്പ്, പയ്യോളിയും പരിസര പ്രദേശങ്ങളും എന്നിവയാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ട സ്ഥലങ്ങള്‍.
Discussion about this post