തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട് നിക്ഷേപ തട്ടിപ്പിനിരയായ വൃക്കരോഗി തൃശ്ശൂര്‍ മാപ്രാണം സ്വദേശി ജോസഫിനും കുടുംബത്തിനും സഹായ ഹസ്തവുമായി നടന് സുരേഷ് ഗോപി.
വൃക്കരോഗിയായ ജോസഫ് സെറിബ്രല്‍ പാള്‍സി ബാധിച്ച രണ്ടു മക്കളുടെ പിതാവ് കൂടിയാണ്. കുട്ടികളുടെ ചികിത്സയ്ക്കായി ബാങ്ക് തനിക്ക് പണം നല്‍കിയില്ല എന്ന് ജോസഫ് പറഞ്ഞിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ സഹായഹസ്തവുമായി സുരേഷ് ഗോപി എത്തിയത്.
പത്ത് ലക്ഷം രൂപയാണ് ജോസഫും ഭാര്യ റാണിയും കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചത്. വൃക്കരോഗിയാണ് ജോസഫ്. റാണിക്ക് വയറ്റില്‍ മുഴയുണ്ടെന്ന് ഈയിടെ സ്ഥിരീകരിച്ചിരുന്നു. പണം ചോദിച്ചപ്പോള്‍ തരാതിരിക്കുകയും പ്രശ്നമാക്കിയപ്പോള്‍ ബോണ്ട് വാങ്ങി പതിനായിരം രൂപ തന്നുവെന്നുമാണ് ജോസഫ് പറഞ്ഞത്.
പിന്നെ ആറു മാസം കഴിഞ്ഞ് വീണ്ടുമൊരു പതിനായിരം കൂടി തന്നു. പിന്നെ കാശ് ചോദിച്ചപ്പോള്‍ ഇതിലും വലിയ പ്രശ്നങ്ങളായെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോളാരും പൈസ അടയ്ക്കുന്നില്ലെന്നും അടയ്ക്കുമ്പോള്‍ തരാമെന്നുമാണ് ബാങ്കില്‍നിന്ന് ലഭിച്ച മറുപടിയെന്ന് റാണിയും പ്രതികരിച്ചു.
Discussion about this post