കേസിൽ നിന്ന് പിന്മാറാൻ നിരന്തര ഭീഷണി; നാൽപ്പത് ലക്ഷം മതിപ്പുള്ള വീട് നൽകാമെന്ന് വാഗ്ദാനം; മധുവിന്റെ അമ്മ നൽകിയ പരാതി ഗൗനിക്കാതെ പോലീസും

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ മധു കൊല്ലപ്പെട്ട സംഭവത്തിൽ കേസിൽ നിന്നും പിന്മാറാൻ കുടുംബത്തിന് ഭീഷണി. ജൂലൈ 22 ന് മധുവിന്റെ വീട്ടിലെത്തിയ അബ്ബാസ് എന്നയാൾ ഭീഷണിപ്പെടുത്തിയെന്നാണ് മധുവിന്റെ അമ്മ മല്ലിയുടെ പരാതി.

മധു കേസിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾക്ക് നിരന്തര ഭീഷണിയെന്ന പരാതിയിൽ അന്വേഷണം വേണമെന്നാണ് ഇവരുടെ ആവശ്യം. അബ്ബാസ് മുക്കാലിയിലെന്ന ആൾ വീട്ടിൽ കയറി ഭീഷണി മുഴക്കിയെന്നാണ് പരാതി.


കേസിൽ നിന്ന് പിൻമാറണമെന്നും ഇല്ലെങ്കിൽ ജീവനോടെ ഉണ്ടാവില്ലെന്നും അബ്ബാസും കൂട്ടുകാരും ഭീഷണിപ്പെടുത്തിയതായിപ്പറയുന്നു. അട്ടപ്പാടിയിൽ ആദിവാസികൾ കൊല്ലപ്പെടുന്നത് പുതിയ കാര്യമല്ലെന്നും അവരുടെയൊക്കെ കുടുംബങ്ങൾ സ്വസ്ഥമായി ജീവിക്കുന്നത് കാണുന്നില്ലെ എന്നും ചോദിച്ചായിരുന്നു ക്രൂരത.

കേസിൽ നിന്ന് പിന്മാറിയാൽ നാൽപ്പത് ലക്ഷത്തിലധികം രൂപ മൂല്യമുള്ള വീട് വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്തതായും പരാതിയിലുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജൂലൈ 23 ന് അഗളി ഡിവൈഎസ്പിക്ക് പരാതി നൽകിയെങ്കിലും ഇതുവരെ അന്വേഷണം നടത്തിയിട്ടില്ലെന്നാണ് ഹർജിയിൽ പറയുന്നത്.

ജൂലൈ 22 ന് മധുവിന്റെ വീട്ടിലെത്തി മുക്കാലിയിലെ അബ്ബാസ് എന്നയാൾ ഭീഷണിപ്പെടുത്തിയെന്നാണ് മധുവിന്റെ അമ്മ മല്ലിയുടെ പരാതി. കേസിൽ നിന്ന് പിൻമാറണമെന്നും ഇല്ലെങ്കിൽ ജീവനോടെ ഉണ്ടാവില്ലെന്നും ഭീഷണിപ്പെടുത്തിയതായിപ്പറയുന്നു. അട്ടപ്പാടിയിൽ ആദിവാസികൾ കൊല്ലപ്പെടുന്നത് പുതിയ കാര്യമല്ലെന്നും അവരുടെയൊക്കെ കുടുംബങ്ങൾ സ്വസ്ഥമായി ജീവിക്കുന്നത് കാണുന്നില്ലെ എന്നും ചോദിച്ചു. കേസിൽ നിന്ന് പിന്മാറിയാൽ നാൽപ്പത് ലക്ഷത്തിലധികം രൂപ മൂല്യമുള്ള വീട് വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്തതായും പരാതിയിലുണ്ട്.

മധുവിന്റെ അമ്മ മണ്ണാർക്കാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ ഹർജി തിങ്കളാഴ്ച മധു കേസിന്റെ വിചാരണ നടക്കുന്ന കോടതിയിൽ തന്നെ നൽകാൻ ജഡ്ജി നിർദേശിച്ചു. ഇതേ വിഷയത്തിൽ അഗളി ഡിവൈഎസ്പിക്ക് ഈമാസം ഇരുപത്തി മൂന്നിന് തന്നെ പരാതി നൽകിയെങ്കിലും അന്വേഷണമുണ്ടായില്ലെന്നാണ് പരാതി.

ALSO READ- പോലീസിന്റെ മുന്നറിയിപ്പ് അവഗണിച്ചു; 35 പവനും ധരിച്ച് നടന്ന സ്ത്രീയെ നേമത്ത് തട്ടിക്കൊണ്ടുപോയി; സ്വർണം മുഴുവൻ കവർന്നു; മർദ്ദനത്തിൽ പല്ലും കൊഴിഞ്ഞു

ജൂലൈ 23 ന് അഗളി ഡിവൈഎസ്പിക്ക് പരാതി നൽകിയെങ്കിലും ഇതുവരെ അന്വേഷണം നടത്തിയിട്ടില്ലെന്നാണ് ഹർജിയിൽ പറയുന്നത്. മണ്ണാർക്കാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ ഹർജി മധു കേസിന്റെ വിചാരണ നടക്കുന്ന പട്ടികജാതി പട്ടികവർഗ കോടതിയിൽ തന്നെ സമർപ്പിക്കാനാണ് നിർദേശം.

തിങ്കളാഴ്ച പരാതി കോടതിക്ക് കൈമാറും. ഭീഷണിപ്പെടുത്തിയ അബ്ബാസിനും സുഹൃത്തുക്കൾക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ അഗളി പോലീസിനോട് നിർദേശിക്കണമെന്നാണ് കുടുംബത്തിന്റെ ഹർജിയിലുള്ളത്.

Exit mobile version