ശബരിമല വനിതാ പ്രവേശനം; സംഘര്‍ഷങ്ങളെ തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ വെള്ളിയാഴ്ച വരെ നീട്ടി

പമ്പ: ഇന്നലെ ശബരിമല സ്ത്രീപ്രവേശനത്തെ സംബന്ധിച്ച പ്രതിഷേധം അക്രമത്തിലേക്ക് കടന്ന സാഹചര്യത്തില്‍ കളക്ടര്‍ നാലു സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. നിലയ്ക്കല്‍, പമ്പ, സന്നിധാനം, ഇലവുങ്കല്‍ തുടങ്ങിയ നാലു സ്ഥലങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഈ നാലു പ്രദേശങ്ങളിലും പ്രതിഷേധങ്ങള്‍ അനുവദിക്കില്ല.

ഈ നിരോധനാജ്ഞ വെള്ളിയാഴ്ച വരെ നീട്ടി. സംഘടിക്കരുതെന്ന് പ്രത്യേക നിര്‍ദേശമുള്ളപ്പോഴും ശബരിമലയില്‍ പ്രതിഷേധക്കാര്‍ കൂട്ടം ചേര്‍ന്ന് മാധ്യമപ്രവര്‍ത്തകയെ തടഞ്ഞു. ഇന്ന് രാവിലെ ന്യൂയോര്‍ക്ക് ടൈംസ് ലേഖിക സുഹാസിനി രാജിന് നേരെയാണ് നാടകീയ രംഗങ്ങള്‍ നടന്നത്. തനിക്ക് നേരെ അസഭ്യവര്‍ഷമുണ്ടായതായും കൈയേറ്റത്തിന് ശ്രമിച്ചതായും അവര്‍ പറഞ്ഞു.

Exit mobile version