തൃശ്ശൂർ: തൃശൂരിൽ മരിച്ച യുവാവിന്റെ മരണം കുരങ്ങ് വസൂരി മൂലമെന്ന് സംശയിക്കുന്നതായി റിപ്പോർട്ട്. ചാവക്കാട് കുരിഞ്ഞിയൂർ സ്വദേശി ആയ 22 കാരനാണ് ഇന്ന് രാവിലെ മരിച്ചത്.
ഇയാൾ വിദേശത്ത് നിന്ന് എത്തിയതായിരുന്നു. ഇയാൾ മൂന്ന് ദിവസം മുൻപാണ് അസുഖത്തെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ആയത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
കുരങ്ങ് വസൂരി ബാധിതനാണോ എന്ന് അറിയാനായി സ്രവം ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു. ഈ മാസം 21നാണ് യുവാവ് യുഎഇയിൽ നിന്ന് എത്തിയത്.
Discussion about this post