‘ഇത്തരം നെഗറ്റീവ് പബ്ലിസിറ്റികൾ ഞങ്ങൾക്ക് ലാഭം, പ്രശ്‌നങ്ങളെ ശാന്തമായി നേരിടണം’ ലഖ്‌നൗ മാൾ വിവാദത്തിൽ എംഎ യൂസഫലിയുടെ മറുപടി

Lucknow Lulu Mall | Bignewslive

തൃശൂർ: നെഗറ്റീവ് പബ്ലിസിറ്റി തങ്ങൾക്ക് ലാഭമാണെന്ന് വ്യക്തമാക്കി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. ലഖ്‌നൗ ലുലു മാൾ വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു യൂസഫലി. ലഖ്‌നൗ ലുലു മാളിലെ പ്രശ്‌നങ്ങൾ ജനങ്ങളെ ബാധിക്കുന്നില്ല.

ആഴമുള്ള കിണറ്റില്‍ വീണു, പടവില്‍ അള്ളിപ്പിടിച്ചു കിടന്നത് മൂന്ന് മണിക്കൂര്‍; ബിന്ദുവിനിത് രണ്ടാംജന്മം

മാധ്യമങ്ങളാണ് അത് വാർത്തയാക്കിയത്. ഇത്തരം നെഗറ്റീവ് പബ്ലിസിറ്റികൾ ഞങ്ങൾക്ക് ലാഭമാണെന്ന് യൂസഫലി പറയുന്നു. ഇത്തരം പ്രശ്‌നങ്ങളെ ശാന്തമായി നേരിടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എംഎ യൂസഫലിയുടെ വാക്കുകൾ;

ഓരോ രാജ്യത്തിനും അവരുടേതായ നിയമങ്ങളുണ്ട്. പ്രശ്‌നങ്ങളും പ്രശ്‌നങ്ങളില്ലായ്മയും രാജ്യത്തുണ്ട്. നിയമാനുസൃതമായി കച്ചവടം നടത്തുക എന്നതാണ് പ്രധാനം. ഒന്നും നല്ലതെന്നോ മോശമെന്നോ പറയാൻ കഴിയില്ല.

ഞാൻ നല്ല ഒരു ഷോപ്പിങ് മാൾ കെട്ടിപ്പൊക്കി. ആദ്യത്തെ ദിവസം ഒരാൾ വന്ന് പറയും നന്നായിട്ടുണ്ടെന്ന്. ഒരു തവണകൂടി പറയും. പിന്നെ ആ ആൾ വരില്ലായിരിക്കും. ഭംഗിയിലല്ല കാര്യം അതിനുള്ളിലെ ഉൽപ്പന്നങ്ങൾ എങ്ങനെ ഉപഭോക്താക്കളെ സംതൃപ്തിപ്പെടുത്തുന്നു എന്നതാണ്.

നിയമങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരണം. ഒരു കച്ചവടക്കാരന് എല്ലാവരുമായിട്ടും ബന്ധം വേണം. ഒരുപാട് നിയമങ്ങൾ ഞങ്ങൾ ഇടപെട്ട് മാറ്റപ്പെട്ടിട്ടുണ്ട്. ഒരു സുപ്രഭാതം കൊണ്ട് ഒന്നും മാറ്റാൻ പറ്റില്ല. എനിക്ക് റിട്ടയർമെന്റ് ഇല്ല ‘മൈ റിട്ടയർമെൻറ് ഈസ് ടു ഖബർ’ എന്നാണ്.

Exit mobile version