തിരുവനന്തപുരം: സപ്ലൈ കേരള ആപ്പ് വഴി പർച്ചേസ് ചെയ്യുന്ന എല്ലാ ഉത്പന്നങ്ങൾക്കും 5 ശതമാനം മുതൽ ആരംഭിക്കുന്ന വിലക്കിഴിവ്. മറ്റ് സൂപ്പർ മാർക്കറ്റുകളിലടക്കം ഈടാക്കുന്ന വിലയേക്കാൾ 5 ശതമാനം മുതൽ ഡിസ്കൗണ്ട് ലഭ്യമാക്കിയാണ് സപ്ലൈ കേരള ആപ്പിലൂടെ ഉത്പന്നങ്ങൾ സപ്ലൈകോ വിൽക്കുന്നത്.
സപ്ലൈ കേരള ആപ്പ് വഴി ഓൺലൈൻ ഡെലിവറിയായി ഉത്പന്നങ്ങൾ വാങ്ങിക്കുന്നവർക്കാണ് ഈ ഡിസ്കൗണ്ട് ലഭ്യമാവുക. ഓരോ തവണ പർചേസ് ചെയ്യുമ്പോഴും 5 ശതമാനം മുതൽ ഏർപ്പെടുത്തിയിരിക്കുന്ന ഡിസ്കൗണ്ട് ലഭ്യമാകും.
ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് എംആർപിയിൽ നിന്നും 5 ശതമാനം മുതൽ 30 ശതമാനം വരെയാണ് വിലക്കിഴിവ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സപ്ലൈകോ അറിയിച്ചു.
സബ്സിഡി ഇതര ഉത്പന്നങ്ങൾ ആണ് സപ്ലൈകേരള ആപ്പ് വഴി വാങ്ങിക്കാൻ സാധിക്കുക. വിപണി വിലയേക്കാളും കുറഞ്ഞ വിലയിൽ ലഭ്യമായ സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലെ ഉത്പന്നങ്ങളാണ് വീണ്ടും വിലക്കിഴിവിൽ ലഭ്യമാക്കിയിരിക്കുന്നത്.
കേരളത്തിലെ ഏകദേശം 500ൽ അധികം വരുന്ന സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലൂടെയാണ് സപ്ലൈകേരള ആപ്പ് വഴിയുള്ള ഉത്പന്നങ്ങളുടെ വിൽപന.
സപ്ലൈകോ സൂപ്പർ മാർക്കറ്റുകളുടെ 10.കി.മീ ചുറ്റളവിൽ ഹോം ഡെലിവറി നടത്തുന്നതാണ് സപ്ലൈ കേരള ആപ്പിലൂടെയുള്ള വിൽപന പദ്ധതി. 4 കിലോമീറ്ററിനുള്ളിൽ 5 കിലോ തൂക്കം വരുന്ന ഒരു ഓർഡർ വിതരണം ചെയ്യുന്നതിന് ചുരുങ്ങിയത് 35 രൂപ രൂപയും ജിഎസ്ടിയുമാണ് ഈടാക്കുന്നത്. എന്നാൽ, അധിക ദൂരത്തിനും ഭാരത്തിനും അനുസരിച്ച് വിതരണ നിരക്ക് വർധിപ്പിക്കുന്നതാണ്.
ഓൺലൈൻ വിപണനം സപ്ലൈകോയിൽ നടപ്പിലാക്കിയതിലൂടെ കേരളത്തിലെ 14 ജില്ലകളിലുള്ള ഉപഭോക്താക്കൾക്ക് വളരെ എളുപ്പത്തിലും, വേഗത്തിലും മിതമായ നിരക്കിൽ സപ്ലൈകോയുടെ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് സപ്ലൈകോ പൂർത്തീകരിക്കുന്നത്. സപ്ലൈ കേരള ആപ്പ് പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക്:
https://play.google.com/store/apps/details?id=hc.bigsoft.supplyco
Discussion about this post