കൊല്ലം: മദ്യപിച്ച് മയക്കം പിടിച്ച ഡ്രൈവർ ലോറി ഓഫാക്കാതെ അകത്തിരുന്ന് ഉറങ്ങിയത് വഴിയാത്രക്കാരിൽ പരിഭ്രാന്തി പരത്തി. കൊല്ലം-തിരുമംഗലം ദേശീയപാതയിലെ ഒറ്റക്കല്ലിൽ ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം. തമിഴ്നാട്ടിൽനിന്ന് സിമന്റ് കയറ്റിവന്ന ലോറിയിലെ ഡ്രൈവറാണ് നടുറോഡിൽ ബ്രേക്കിട്ട് വാഹനത്തിൽ കിടന്ന് ഉറങ്ങിയത്.
ഒറ്റക്കൽ ഹയർ സെക്കൻഡറി സ്‌കൂളിനുമുമ്പിലെത്തിയപ്പോഴാണ് ഇയാൾ നടുറോഡിൽ ലോറി നിർത്തിയത്. ഇതിനിടെ, മദ്യപിച്ച ഡ്രൈവറുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് സഹായി ഇതിനിടയിൽ മറ്റൊരു ലോറിയിൽ കയറി സ്ഥലംവിടുകയും ചെയ്തു.
സ്റ്റാർട്ട് ചെയ്ത ലോറി റോഡിൽത്തന്നെ കിടക്കുന്നതുകണ്ട് പ്രദേശവാസികൾ നോക്കിയപ്പോൾ ഉറങ്ങുന്ന ഡ്രൈവറെയാണ് 15 മിനിറ്റ് കഴിഞ്ഞ് ഡ്രൈവർ ലോറിയെടുത്തു പോകാൻ ശ്രമിച്ചങ്കിലും വിജയിച്ചില്ല.
ഇതിനിടയിൽ ലോറി പിന്നോട്ടുരുളാൻ തുടങ്ങിയത് മറ്റുള്ള വാഹനങ്ങളിലും ഭീതി പടർത്തി. പിന്നീട് ഒരു വിധത്തിൽ റോഡിന്റെ വലതുവശത്തേക്ക് ലോറി ഒതുക്കിയിടുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ തെന്മല പോലീസ് സ്ഥലത്തെത്തി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
Discussion about this post