മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളി; പിന്നാലെ യൂട്യൂബർ സൂരജ് പാലാക്കാരൻ പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങി

Sooraj Palakkaran | Bignewslive

കൊച്ചി: ക്രൈം നന്ദകുമാറിനെതിരേ പരാതി നൽകിയ യുവതിയെ അപമാനിച്ച കേസിൽ യുട്യൂബർ സൂരജ് പാലാക്കാരൻ അറസ്റ്റിൽ. മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സൂരജ് പാലാക്കാരൻ എറണാകുളം സൗത്ത് സ്റ്റേഷനിൽ കീഴടങ്ങിയത്. യുവതിയെ അധിക്ഷേപിക്കുകയും ജാതീയമായ പരാമർശം നടത്തുകയും ചെയ്തുവെന്ന പരാതിയിൽ പോലീസ് നേരത്തെ കേസ് എടുത്തിരുന്നു.

മദ്യപിച്ച് മയങ്ങിയ ഡ്രൈവർ ലോറി നടുറോഡിൽ നിർത്തി ഉറങ്ങി; സഹായി മറ്റൊരു ലോറിയിൽ സ്ഥലം വിട്ടു; ഒടുവിൽ യാത്രക്കാരുടെ ഭീഷണി നീക്കി പോലീസ്

സ്ത്രീത്വത്തെ അപമാനിക്കൽ, പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ നിയമം ഉൾപ്പെടെയാണ് കേസ് എടുത്തിരുന്നത്. തുടർന്ന് സൂരജ് ഒളിവിൽപോയി. ഇയാളുടെ വീട്ടിൽ ഉൾപ്പെടെ എത്തി പോലീസ് തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സൂരജ്, മുൻകൂർ ജാമ്യഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

എന്നാൽ കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളി. ഇതിനു പിന്നാലെയാണ് കീഴടങ്ങിയത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരേ കേസ് എടുത്തിരിക്കുന്നത്. അതിനാൽത്തന്നെ ശക്തമായ നടപടികളുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി.

Exit mobile version