കണ്ണൂര്‍: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഇകെ നായനാരുടെ ഭാര്യ ശാരദയെ സന്ദര്‍ശിച്ച് നടന്‍ സുരേഷ് ഗോപി. കല്യാശ്ശേരിയിലെ വസതിയിലെത്തിയാണ് ശാരദ ടീച്ചറെ താരം കണ്ടത്. സുരേഷ് ഗോപി തന്നെയാണ് ഈ വിവരം സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്.
‘ഇകെ നായനാര്‍ സാറുടെ പ്രിയ പത്‌നി ശാരദ ടീച്ചറുമൊപ്പം അദ്ദേഹത്തിന്റെ കല്യാശ്ശേരിയിലെ വീട്ടില്‍’ ചിത്രം പങ്കുവച്ച് സുരേഷ് ഗോപി കുറിച്ചു.
അതേസമയം, ജോഷി സംവിധാനം ചെയ്ത ‘പാപ്പനാ’ണ് സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രം വെള്ളിയാഴ്ച റിലീസിനെത്തും. നിത പിള്ള, ഗോകുല്‍ സുരേഷ്, നൈല ഉഷ, ആശ ശരത് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷത്തിലെത്തുന്നത്.