തിരുവല്ല: 4 വർഷം മുൻപ് മഹാപ്രളയത്തിൽ വീട്ടിൽ നിന്ന് ഹെലികോപ്റ്ററിൽ സൈന്യം രക്ഷപ്പെടുത്തിയ വെൺപാല തലയണത്തറയിൽ അച്ചാമ്മ ദാനിയേൽ അന്തരിച്ചു. 105-ാം വയസിലാണ് അച്ചാമ്മ ലോകത്തോട് വിടപറഞ്ഞത്.
വെൺപാലയിലെ കുടുംബവീട്ടിൽ 2018 ഓഗസ്റ്റ് 16ന് വെള്ളം കയറിയപ്പോൾ ഉയർന്ന സ്ഥലത്തെ വീട്ടിലേക്ക് കുടുംബം മാറിയിരുന്നു. എന്നാൽ രണ്ട് ദിവസം കഴിഞ്ഞപ്പോൾ, ഈ വീട്ടിലും വെള്ളം കുതിച്ചെത്തി. സൈന്യം ഹെലികോപ്റ്ററിൽ രക്ഷാപ്രവർത്തനം നടത്തുമ്പോൾ വീടിനു മുകളിൽ കയറി കൈയുയർത്തി അച്ചാമ്മയും മകൾ കുഞ്ഞുമോളും, മരുമകൾ മോനിയമ്മയും സഹായം തേടി.
ഇതുകണ്ട സൈനികർ മൂന്നുപേരെയും രക്ഷപ്പെടുത്തി. ജീവിതത്തിലേയ്ക്കുള്ള അച്ചാമ്മയുടെ തിരിച്ചുവരവ് കേരളത്തിന് പകർന്ന ആശ്വാസം ചെറുതായിരുന്നില്ല. കഴിഞ്ഞ ദിവസമാണ് അച്ചാമ്മ ലോകത്തോട് വിടപറഞ്ഞത്. മഹാപ്രളയവും മഹാമാരിയും കണ്ടാണ് അച്ചാമ്മയുടെ മടക്കം.
Discussion about this post