ശബരിമല: മണ്ഡലകാല അവസാനിപ്പിച്ച് അടച്ച നട ഇന്ന് മകരവിളക്ക് ആഘോഷത്തിനായി തുറക്കും. ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറക്കുക. പ്രത്യേക പൂജകളൊന്നും ഞായറാഴ്ചയില്ല. 6.20-ന് ദീപാരാധനയ്ക്കുശേഷം രാത്രി 11-ന് ഹരിവരാസനത്തോടെ നടയടയ്ക്കും. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് നട തുറക്കും. 3.15 മുതല്‍ ഉച്ചയ്ക്ക് 12 വരെ നെയ്യഭിഷേകം.
ജനുവരി 14-നാണ് മകരവിളക്ക് മഹോത്സവം. യുവതീപ്രവേശ വിധിയുടെ പശ്ചാത്തലത്തില്‍ ആക്രമണ സാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞയ്ക്ക് സാധ്യതയേറുന്നുണ്ട്. ഇതുവരെയും തീരുമാനം ആയിട്ടില്ല. ഇക്കാര്യത്തില്‍ ഞായറാഴ്ച തീരുമാനമുണ്ടാകുമെന്ന് കളക്ടര്‍ പിബി നൂഹ് അറിയിച്ചു.
മകരവിളക്ക് ആഘോഷം കഴിഞ്ഞ് നടയടയ്ക്കുന്ന ജനുവരി 20 വരെ നിരോധനാജ്ഞ തുടരണമെന്നാണ് പോലീസ് റിപ്പോര്‍ട്ട്. ജനുവരി 11-നാണ് എരുമേലി പേട്ടതുള്ളല്‍. മകരവിളക്ക് ആഘോഷത്തിന് ഭഗവാന് ചാര്‍ത്താനുള്ള തിരുവാഭരണം പന്തളത്തുനിന്ന് 12-ന് പുറപ്പെടും.