കോഴിക്കോട്: മുക്കം മണാശേരി കെഎംസിടി മെഡിക്കൽ കോളേജ് കാന്റീനിലെ ഭക്ഷണത്തിൽ നിന്ന് സ്ക്രൂവും കോഴിത്തൂവലും പുഴുവിനെയും കിട്ടിയതായി പരാതി. വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്ത് വന്നത്. മെഡിക്കൽ വിദ്യാർഥികൾക്ക് നൽകിയ ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടെത്തിയത്.
പുഴുവിനെ കണ്ടെത്തിയതിനെ തുടർന്ന് വിദ്യാർഥികൾ കൂട്ടത്തോടെ കോളേജിന്റെ ഹെഡ് ഓഫീസിലെത്തി പ്രതിഷേധിച്ചു. ഇതിനുമുൻപും നിരവധി തവണ ഭക്ഷണത്തിൽ പുഴു, കോഴിത്തൂവൽ, സ്ക്രൂ ഉൾപ്പെടെയുള്ളവ കണ്ടെത്തിയിട്ടുണ്ടെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.
ഓരോ തവണയും മാനേജ്മെന്റിനോട് പരാതിപ്പെടുമ്പോൾ പരിഹരിക്കാമെന്ന് പറയുകയല്ലാതെ യാതൊരു നടപടിയും ഉണ്ടായില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു.
Discussion about this post