കാസർകോട്: കുഞ്ഞിനെ കാണാൻ ഗൾഫിൽ നിന്ന് ഭർത്താവെത്തി നിമിഷങ്ങൾക്കുള്ളിൽ ഭാര്യ മരണപ്പെട്ടു. കുമ്പള ആരിക്കാടി മുഹിയുദ്ദീൻ മസ്ജിദ് റോഡിൽ അഷ്റഫിന്റെ ഭാര്യ സഫാനയാണ് കുഴഞ്ഞു വീണ് മരിച്ചു. 25 വയസായിരുന്നു.
ഒരു മാസം മുമ്പായിരുന്നു സഫാന കുഞ്ഞിന് ജന്മം നൽകിയത്. ആശുപത്രിയിൽ നിന്ന് സ്വന്തം വീട്ടിലേയ്ക്ക് മടങ്ങിയ യുവതി മുപ്പത്തിയഞ്ചാം ദിവസത്തെ ചടങ്ങുകൾക്കായി ചൊവ്വാഴ്ച ഭർത്താവിന്റെ വീട്ടിൽ എത്തിയതായിരുന്നു സഫാന. ഈ സമയം തന്നെയാണ് ദുബായിയിൽ നിന്ന് അഷ്റഫ് നാട്ടിലെത്തിയത്.
കുഞ്ഞിന്റെ തൊട്ടിൽ കെട്ടൽ ചടങ്ങുകൾ ആരിക്കാടിയിലെ ഭർതൃവീട്ടിൽ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് സഫാന കുഴഞ്ഞുവീണ് മരിച്ചത്. ഉടൻ തന്നെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മിനിട്ടുകൾക്ക് മുമ്പ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സഫാനയുടെ വിയോഗം കുടുംബത്തെയും ഒന്നടങ്കം സങ്കട കടലിലാഴ്ത്തി.
Discussion about this post